Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 1:33 pm

Menu

Published on July 28, 2014 at 4:46 pm

വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രങ്ങൾ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: സഹപാഠികള്‍ അറസ്റ്റില്‍

students-held-for-posting-morphed-picture-of-girl-friend

മാന്നാര്‍: വിദ്യാർത്ഥിനിയുടെ  നഗ്നചിത്രങ്ങൾ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മുൻ സഹപാഠികള്‍ അറസ്റ്റില്‍.  മാന്നാര്‍ കുരട്ടിക്കാട് അല്‍മദീനയില്‍ മുഹമ്മദ് സാലിം(19) കുരട്ടിക്കാട് തെക്കേവിളയില്‍ ഗോകുല്‍ രാജ്(20), പാവുക്കര കൊച്ചുവീട്ടില്‍ അന്‍വര്‍(19), കടപ്ര മാന്നാര്‍ വെങ്ങാഴിയില്‍ വടക്കേതില്‍ മോഹിത് വി തോമസ്(19), കുരട്ടിക്കാട് പവിത്രം മാഞ്ഞുവിളയില്‍ ഗോകുല്‍ വി മോഹന്‍(19), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയുടെ മോര്‍ഫ് ചെയ്ത ചിത്രം കാട്ടി ഭീഷണിപ്പെടുത്തുകയും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു എന്ന കേസിലാണ് സഹപാഠികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.പ്രതികളിലൊരാളായ മുഹമ്മദ് സാലിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.സാലിയാണ് പെണ്‍കുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് മറ്റുള്ളവർക്ക്  അയച്ചുകൊടുത്തത്.സ്കൂൾ വാർഷികത്തിൽ വെച്ച് സാലി പെണ്‍കുട്ടിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സാലിയ്ക്ക് മറ്റ് പെണ്‍കുട്ടികളുമായി അടുപ്പമുണ്ടെന്നറിഞ്ഞതിനെ തുടർന്ന് പെണ്‍കുട്ടി ഇയാളിൽ നിന്ന് അകന്നു.ഇതിന് പ്രതികാരമായാണ് ചിത്രം മോർഫ് ചെയ്തത്.ബംഗ്ലൂരിൽ പഠിക്കുവാൻ ചേർന്ന ശേഷം അവിടെ വെച്ചാണ് ചിത്രം നഗ്നചിത്രമാക്കി മാറ്റിയത്.തുടർന്ന് ഈ ചിത്രം കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലപ്പോഴായി 4 പവൻ സ്വർണം സാലിയും കൂട്ടരും തട്ടിയെടുഎടുക്കുകയും ചെയ്തു.ഇത് കൂടാതെ ചിത്രത്തിൽ വ്യത്യാസങ്ങൾ വരുത്തി വാട്സ് ആപ്പിലൂടെ ഇത് പലർക്കും അയച്ചുകൊടുത്തു .ചിത്രം കാണാനിടയായ അധ്യാപകനാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് വിവരം അറിയിച്ചത് .തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു .മാന്നാര്‍ സി ഐ ആര്‍ ബിനു, എസ് ഐ എസ് ശ്രീകുമാര്‍ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News