Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 8:49 am

Menu

Published on January 23, 2017 at 10:23 am

പത്തുമണിക്ക് മുന്‍പ് ജോലിക്കെത്തിയാല്‍?

study-about-office-and-school-timing-before-10

നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളടക്കം മിക്ക സ്ഥാപനങ്ങളുടെയും ജോലിസമയം ശരാശരി 9:30 ആണ്. മിക്കവരും ഇത് പാലിച്ചാണ് ജോലിക്കെത്തുന്നതും. എന്നാലിപ്പോള്‍ ആളുകളുടെ ജോലിസമയം സംബന്ധിച്ച പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല.

രാവിലെ പത്തുമണിയ്ക്ക് മുന്‍പ് ജോലി ചെയ്യിക്കുന്നത് ശാരീരികമായ പീഡനമാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. സര്‍വകലാശാലയിലെ ഗവേഷകന്‍ പോള്‍ കെല്ലിയാണ് പഠനത്തിലൂടെ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇതിനൊപ്പം സ്‌കൂള്‍ സമയത്തിന്റെ ക്രമീകരണത്തെയും പഠനവിധേയമാക്കിയിട്ടുണ്ട്.

ജീവനക്കാരെ രാവിലെ പത്തുമണിയ്ക്ക് മുന്‍പ് ജോലി ചെയ്യിയ്ക്കുന്നത് ഇവര്‍ ക്ഷീണിതരാകുവാനും ക്ലേശമനുഭവിക്കാനും കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു.

study-about-office-and-school-timing-before-101

55 വയസിനു മുന്‍പ് ഒന്‍പത് മുതല്‍ അഞ്ചു വരെയുള്ള ജോലി സാധാരണ നിലയിലുളള ശരീര താളത്തോട് ചേര്‍ന്നുപോകുന്നതല്ലെന്നാണ് ഇവ രുടെ കണ്ടെത്തല്‍. പ്രത്യേകിച്ചും ഹൃദയത്തിന്റെ പ്രവര്‍ത്തനവുമായി. കുറേക്കാലം ഈ സമയത്ത് ജോലി ചെയ്യുന്നത് ആളുകളുടെ പ്രവര്‍ത്തന  ക്ഷമതയേയും മന:സ്ഥിതിയേയും ദോഷകരമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നു.

ഇതിനായി കൃത്യമായ നിര്‍ദേശങ്ങളും പഠനത്തില്‍ മുന്നോട്ടുവെക്കുന്നുണ്ട്. അവ ഇതൊക്കെയാണ്;

1. കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന സ്‌കൂള്‍-ഓഫീസ് സമയം ക്രമീകരിച്ച് സ്വാഭാവികമായ ജൈവ ഘടികാരത്തിന് അനുയോജ്യമാക്കണം.

2. പത്തു വയസ്സ് വരെ ഒരു കാരണവശാലും രാവിലെ എട്ടരയ്ക്ക് മുന്‍പ് ബൗദ്ധികമായ ഒരു അദ്ധ്വാനവും നല്‍കരുത്.

3. പതിനാറുകാരന് പത്തുമണിയും ഒരു കോളേജ് വിദ്യാര്‍ഥിക്ക് പതിനൊന്ന് മണിയുമാണ് പഠനം തുടങ്ങാന്‍ അനുയോജ്യമായ സമയം. ഈ സമയം ക്രമീകരിക്കുന്നതോടെ കുട്ടികളുടെ പഠനനിലവാരത്തില്‍ നല്ല മാറ്റങ്ങള്‍ വരുമെന്നാണ് പോള്‍ കെല്ലിയുടെ അഭിപ്രായം.

താന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ സമയം എട്ടരയില്‍ നിന്ന് പത്തരയാക്കിയതോടെ ഗ്രേഡ് പത്തൊന്‍പത് ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായെന്നും ഇദ്ദേഹം പറയുന്നു.

സ്ഥാപനങ്ങളുടെ ജോലി സമയവും ഇത്തരത്തില്‍ ക്രമീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. ഒന്‍പത് മണിയോടെ ജോലി തുടങ്ങണമെങ്കില്‍ ഉറക്കം തൃപ്തികരമാകില്ല. നല്ല ഉറക്കം കിട്ടാത്തത് ഹൃദയത്തിന്റെ ആരോഗ്യത്തെയും പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കും. അതുകൊണ്ട് എല്ലാ ഓഫീസുകളും സ്‌കൂളുകളും പത്തര മണിയോടെ ആരംഭിയ്ക്കണമെന്നും പോള്‍ കെല്ലി ചൂണ്ടിക്കാട്ടുന്നു.

Loading...

Leave a Reply

Your email address will not be published.

More News