Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2023 8:13 am

Menu

Published on June 7, 2013 at 7:38 am

പഠന നിലാവാരക്കുറവിന് ഒരു കാരണം പോഷകാഹാരക്കുറവ്

studying-ability-of-children-is-based-on-their-food-nutrition

ലണ്ടന്‍: ലോകത്തിലെ നാലിലൊരു ഭാഗം കുട്ടികള്‍ പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങള്‍ നേരിടുന്നവരാന്നെന്ന് ഇംഗ്ളണ്ടിലെ ‘സേവ് ദ ചില്‍ഡ്രന്‍’ എന്ന സന്നദ്ധ സംഘടന അഭിപ്രായപ്പെടുന്നു. പഠനത്തിലും മറ്റും പിറകോട്ട് പോവുന്ന കുട്ടികളില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളാണ്.പോഷകാഹാരക്കുറവ് കുട്ടികളുടെ വായിക്കാനും എഴുതാനുമുള്ള കഴിവിനെ ബാധിക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ മെലിഞ്ഞും ശോഷിച്ചും കാണപ്പെടാന്‍ കാരണം പോഷകാഹാരക്കുറവാണ്. അവരുടെ തലച്ചോറിന്റെ വികസനാം അപൂര്‍ണമായിരിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലളിതമായ കാര്യങ്ങള്‍ പോലും പഠിക്കാന്‍ കഴിയാത്ത അവസ്ഥതയിലേക്ക് ഇത് കുട്ടികളെ എത്തിക്കുന്നു. എത്യോപ്യ, ഇന്ത്യ, പെറു, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങിലെ കുട്ടികളെയാണ് പഠന വിധേയമാക്കിയത്.പോഷകാഹാരക്കുറവ് പരിഹരിക്കാനാവശ്യമായ നടപടികള്‍ ലക്ഷ്യമിട്ട് ജി എട്ട് രാജ്യങ്ങളുടെ യോഗം ജുണ്‍ എട്ടിന് ലണ്ടനില്‍ നടക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് യോഗത്തില്‍ മുന്‍തൂക്കം നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News