Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് ഇന്‍റര്‍നെറ്റ് ഉപയോഗം ജീവിതത്തിന്റെ അവിഭാജ്യമായ ഒരു ഘടകമായിരിക്കുകയാണ്. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും അനുദിനം കൂടിവരികയാണ്.എണ്ണിയാല്‍ അവസാനിക്കാത്ത തരത്തില്‍ മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് എന്നിവയുടെ സേവനം ഇന്ന് ഉപയോഗപെടുത്തി വരുന്നു. ലോകം ഇന്റെര്‍നെറ്റിന്റെ വലയ്ക്കുള്ളില്‍ ആണ് എന്ന് പറയാം . ലോകത്തിലെ സമസ്ത വിജ്ഞാനങ്ങളും ഇന്റെര്‍നെറ്റിലൂടെ നമ്മുടെ കൈവിരല്‍ തുമ്പില്‍ എത്തി കഴിഞ്ഞു. എന്നാൽ ഇന്റർനെറ്റ് ഉണ്ടാക്കുന്ന ചതിക്കുഴികളെകുറിച്ച് പലരും ചിന്തിക്കാറില്ല.അതുകൊണ്ട് തന്നെ അത്തരക്കാർ എളുപ്പം ഇന്‍റര്‍നെറ്റ് തട്ടിപ്പിനിരയാകാനുള്ള സാധ്യതകളും ഏറെയാണ് .ഇന്‍റര്‍നെറ്റ് വഴി നടത്തുന്ന ചില പ്രധാന തട്ടിപ്പുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.അവ എന്തൊക്കെയാണെന്ന് നോക്കാം.
സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെയും ചാറ്റുകളിലൂടെയും സൗഹൃദം സ്ഥാപിച്ചശേഷം സഹതാപം പിടിച്ചുപറ്റിയും വൈകാരിക കാരണങ്ങളുണ്ടാക്കിയും ഇരകളിൽ നിന്നും പനാമ തട്ടുന്നു.
ഇമെയിലില്‍ ഫിഷിങ് മെയിലുകള്‍ വന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിയെടുക്കുന്നു.
സോഷ്യല്‍ മീഡിയയിലോ, ഫോണിലോ നിങ്ങളുടെ മകനോ, മകളോ തട്ടികൊണ്ട് പോകപ്പെട്ടു എന്ന് പറഞ്ഞ് പണം തട്ടിയെടുക്കുന്നു.
നിങ്ങളുടെ ഇമെയിലില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യപ്പെട്ട് കൊണ്ട് പണം തട്ടിയെടുക്കുന്നു.
ഏതെങ്കിലും സേവനത്തിൻറെയോ മറ്റോ തെറ്റായ പരസ്യം ഉപയോഗിച്ച് പണം തട്ടുന്നു . ഇത്തരം പരസ്യങ്ങൾ മറ്റെവിടെയെങ്കിലും കണ്ടെന്നുവരില്ല.
സംഗീത പരിപാടിക്കോ അവധിക്കാല പരിപാടികൾക്കോ ടിക്കറ്റ് വിൽപ്പന നടത്തി തട്ടിപ്പ്. ഈ ടിക്കാട്ടുകൾ വ്യാജമായിരിക്കും.പരിപാടിയുടെ സംഘാടകരെ കുറിച്ച് ഒരറിവും ഉണ്ടായിരിക്കില്ല.
നമ്മുടെ അനുവാദമില്ലാതെ തന്നെ നമ്മുടെ ഇമെയിൽ ,മറ്റ് സോഷ്യൽ മീഡിയ അക്കൌണ്ടുകളിലേക്ക് അതിക്രമിച്ച് കയറി വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നു.
പരിപാടികളുടെ ലിങ്കുകള്‍ കൊടുത്ത് അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വൈറസ് ഒളിഞ്ഞിരിക്കുന്ന വെബ്‌സൈറ്റുകളിലേക്ക് പോകുന്നത്.
അറിയാത്ത ഒരു നമ്പറില്‍ നിന്ന് നിങ്ങളുടെ ഫോണിലേക്ക് വിളിച്ച് പോലീസില്‍ നിന്നാണ് എന്ന് പറഞ്ഞ് നിങ്ങളുടെ പ്രധാന വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത്.
വ്യാജ വെബ് സൈറ്റുകൾ നിർമ്മിച്ച് ഓണ്‍ലൈൻ ഷോപ്പിങ്ങിനായി തട്ടിപ്പുകൾ നടത്തുന്നു.നിയമപരമായ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചൂഷണം ,വ്യാജ പേയ്മെന്റ് സേവനങ്ങൾ തുടങ്ങിയവയെല്ലാം തട്ടിപ്പുകാരുടെ നിയന്ത്രണത്തിലായിരിക്കും. ഓണ്‍ലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളും ഈ അടുത്തകാലത്തായി ഉയർന്നുവന്നിട്ടുണ്ട്.
ഏതിങ്കിലും രാജ്യത്തെ രാജകുമാരനോ, അല്ലെങ്കില്‍ അത് പോലുളള ഏതെങ്കിലും പ്രശസ്തരോ നിങ്ങളുടെ സ്ഥലത്ത് എത്തിയെന്നും, അവരുടെ പൈസ സൂക്ഷിക്കാനായി നിങ്ങളുടെ സേവനം ആവശ്യമുണ്ടെന്നും പോകുമ്പോള്‍ പകുതി തുക നല്‍കാമെന്നും പറഞ്ഞ് പണം തട്ടിയെടുക്കുന്നത്.
Leave a Reply