Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:13 pm

Menu

Published on July 28, 2014 at 12:07 pm

സുഭാഷ് ചന്ദ്രബോസിൻറേതെന്നു കരുതുന്ന 90 വർഷം പഴക്കമുള്ള കാർ കണ്ടെത്തി !

subhash-chandra-boses-car-spotted-in-a-godown

ദില്ലി: ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളിലൊരാളായ സുഭാഷ് ചന്ദ്രബോസിൻറെ 90 വർഷം പഴക്കമുള്ള കാർ കണ്ടെത്തി. ദന്‍ബാദിലെ ബറാറി കോക്ക് പ്ലാാന്റില്‍ നിന്നാണ് കാർ കണ്ടെത്തിയത്. ഈസ്റ്റ് ഇന്ത്യ കമ്പനി സുഭാഷ് ചന്ദ്രബോസിൻറെ വല്ല്യച്ഛന് നൽകിയതായിരുന്നു ഈ കാർ. ആസ്റ്റില്‍ മോഡലിലുള്ള ഈ കാര്‍ സുഭാഷ് ചന്ദ്രബോസ് 1930 മുതല്‍ 1941 വരെ ജാര്‍ഖണ്ഡിലെ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്നു. ഈ കാർ ബി.സി.സി.എല്ലിന് കൈമാറണമെന്ന് ജനറല്‍ മോട്ടോര്‍സിനോട് ബരാരി കോക്ക് പ്ലാന്റ് സിഎംഡി തപസ് കുമാര്‍ ലാഹിരി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി നിരവധി തവണ ജയിലില്‍ കിടന്നിട്ടുള്ളയാളാണ് നേതാജി. 1945 ഓഗസ്റ്റ് 18 ന് തായ്‌വാനിലെ തെയ്‌ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് മരിച്ചു എന്നാണ് പറയപ്പെടുന്നത്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News