Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെരുന്ന: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്‍എസ്എസിനെ അപമാനിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കെപിസിസി പ്രസിഡന്റിനെ ഷാളുമായി റൂമില്‍ കാത്തിരുന്നതായും എന്നാല്‍ 10 മിനിറ്റ് പോലും കാത്തുനില്‍ക്കാന്‍ സുധീരന്‍ കൂട്ടാക്കിയില്ല. എന്‍എസ്എസിനെ അപമാനിക്കുകയായിരുന്നു സുധീരനെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.എന്‍ എസ് എസ് നേതാക്കളെ കാണാനെത്തുന്നവര്‍ അവരുടെ സമയം കൂടി മാനിക്കണമെന്നും കൂടിക്കാഴ്ചയ്ക്ക് നേരത്തേ സമയം വാങ്ങണമായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തന്നെ കാത്തിരിക്കാന്‍ തയ്യാറാതിരുന്ന ആള്‍ മുന്‍പ് പെരുന്നയില്‍ കാത്തുകെട്ടി നിന്നയാളാണെന്നും ചടങ്ങ് അലങ്കോലപ്പടെുത്താന്‍ ശ്രമിച്ചെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.സുധീരന്‍ എത്തിയ സമയത്ത് സമാധിയില്‍ നിന്നുമാറിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ്. മന്നത്തിന്റെ പേരില്‍ പേരുനേടാനായിരുന്നു സുധീരന്റെ ശ്രമമെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
Leave a Reply