Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മദീന: സൗദി അറേബ്യയില്‍ മൂന്നിടത്ത് ചാവേര്‍ സ്ഫോടനങ്ങള്‍.മദീനയിലും ഖത്തിഫ് നഗരത്തിലും ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്തുമാണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് നോമ്പുതുറയുടെ സമയത്താണ് മദീനയിലും ഖത്തീഫിലും സ്‌ഫോടനങ്ങളുണ്ടായത്.മദീനയില്‍ പ്രവാചകന്റെ പള്ളിക്കു പുറത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളില്‍ നാലു സുരക്ഷ ഉദ്യോഗസ്ഥരും ചാവേറും കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. പാര്‍ക്കിങ് ഏരിയയില്‍ സംശാസ്പദമായ സാഹചര്യത്തില്‍ കണ്ട വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടയാനെത്തിയപ്പോള്‍ അയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു
Leave a Reply