Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 7:06 am

Menu

Published on January 10, 2019 at 1:28 pm

മൊബൈൽ നമ്പർ പറയും നിങ്ങളുടെ ഭാഗ്യം..!!

sum-your-mobile-number-reveals-personality

ഒന്നിലേറെ മൊബൈൽ നമ്പറുകൾ ഉള്ളവരാണ് മിക്കവരും.സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ ഭാഗ്യനമ്പറിലുള്ള മൊബൈൽ നമ്പറുകൾ തിരഞ്ഞെടുക്കുന്നവരും കുറവല്ല. മൊബൈൽ നമ്പറുകൾ കൂട്ടിക്കിട്ടുന്ന സംഖ്യ ഒട്ടേറെ കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. ഉദാഹരണമായി ഒരാളുടെ മൊബൈൽ നമ്പർ 8267110032 എന്നിരിക്കട്ടെ ,ഇത് കൂട്ടിക്കഴിയുമ്പോൾ കിട്ടുന്ന സംഖ്യ(8+2+6+7+1+1+0+0+3+2=30 , 3+0=3) മൂന്ന് ആണ്. ഇതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ മൊബൈൽ നമ്പർ ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് കണ്ടെത്താം.

ഒന്ന്;

വളരെ ഊര്‍ജ്ജസ്വലമായ സംഖ്യയാണ് ഒന്ന്. ഈ സംഖ്യ നമ്മളിലെ അനുകൂല ഊർജത്തെ വർധിപ്പിച്ച് ശുഭാപ്തി വിശ്വാസമുള്ള വ്യക്തിയായി തീർക്കും. അതിനാൽ ബിസിനസുകാര്‍ക്കും ജോലിയിൽ ഉയർച്ച ആഗ്രഹിക്കുന്നവർക്കും സഹായകമായ നമ്പർ ആണിത്. എന്നാൽ പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നമ്പർ അല്ല.

രണ്ട്;

പ്രണയിക്കുന്നവർക്ക് ചേർന്ന സംഖ്യയാണിത്. ഈ സംഖ്യ വ്യക്തികളിൽ ദയാലുത്വവും നയതന്ത്രവും സഹകരണവും വർധിപ്പിക്കുന്നതിനാൽ സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്കു ഉത്തമമായ നമ്പറാണിത്.

മൂന്ന്;

സര്‍ഗ്ഗശക്തിയുള്ള നമ്പർ ആണ് മൂന്ന് . അതിനാൽ കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ചേർന്ന നമ്പറാണിത് .എന്നാൽ എല്ലാകാര്യത്തിലും വിജയം ആഗ്രഹിക്കുന്നവർക്ക് അനുജോജ്യമായ നമ്പർ അല്ല .

നാല്;

സ്ഥിരതയുള്ളതും വിശ്വാസയോഗ്യവുമായ ഒരു സംഖ്യ ആണ് . നിക്ഷേപസ്ഥാപനങ്ങൾക്കും നിയമസ്ഥാപങ്ങൾക്കും പറ്റിയ നമ്പറാണിത്.കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവർക്ക് അനുയോജ്യമായ ഒരു സംഖ്യയുമാണിത്.

അഞ്ച്;

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ നമ്പറാണ് അഞ്ച്. സ്വാതന്ത്രമോഹികൾക്കും യാത്രയിഷ്ടപ്പെടുന്നവർക്കും ഒറ്റക്കുതാമസിക്കാൻ ആഗ്രഹിക്കുന്നവർക്കും ചേർന്ന ഒരു നമ്പറുമാണ്.

ആറ്;

കുടുംബസ്നേഹികൾക്കു ചേർന്ന നമ്പറാണിത്. കുടുംബ സൗഹൃദ ബന്ധങ്ങൾക്ക് ഊഷ്മളതയും ശക്തിയും പകരുന്ന ഒരു സംഖ്യയുമാണ്.ബിസിനസ് സംബന്ധമായ യാത്രകള്‍ ചെയ്യുന്നവര്‍ക്കു അനുയോജ്യമായ നമ്പറാണെങ്കിലും പ്രണയാന്വേഷകർക്ക് ഈ നമ്പർ നന്നല്ല .

ഏഴ്;

ശക്തവും നിഗൂഢവുമായ നമ്പറാണ് ഏഴ് . വിദ്യാർഥികൾക്കും തത്വചിന്തകർക്കും ചേർന്ന നമ്പറാണിത്. ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്തിനു സഹായകമാകുന്ന നമ്പറാണിത്.

എട്ട്;

ബിസ്സിനസ്സ് രംഗത്തുള്ളവർക്ക് ഏറ്റവും ചേർന്ന നമ്പറാണ്‌ എട്ട്. ജീവിതത്തിലും തൊഴിലിലും പുരോഗതി ആഗ്രഹിക്കുന്നവർക്കും ഈ നമ്പർ നന്ന്.

ഒൻപത്;

പൊതുവെ ഒൻപത് ഒരു ഭാഗ്യനമ്പറാണ്‌. കാരുണ്യത്തെയും ആദർശത്തെയും പ്രതിനിധീകരിക്കുന്ന നമ്പറാണിത് . ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ചേർന്ന നമ്പറല്ല ഇത്.

Loading...

Leave a Reply

Your email address will not be published.

More News