Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:36 pm

Menu

Published on June 6, 2014 at 9:27 am

സുമിത്ര മഹാജനെ ഇന്ന് ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കും

sumitra-mahajan-to-be-elected-lok-sabha-speaker-today

ന്യൂഡല്‍ഹി: ഇഡോറില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും ബിജെപി നേതാവുമായ സുമിത്ര മഹാജനെ ഇന്ന് ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള ബിജെപിയിലെ പ്രമുഖ നേതാക്കളാണ്‌ സുമിത്രയുടെ പേര്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും സുമിത്രയ്‌ക്ക് ആയിരിക്കും.മീരാ  കുമാറിന് ശേഷം ലോക്‌സഭാ സ്പീക്കറാകുന്ന രണ്ടാമത്തെ വനിതയാണ്  സുമിത്ര മഹാജന്‍.അതേസമയം ഡെപ്യൂട്ടര്‍ സ്പീക്കര്‍ ആരാകും എന്നതു സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. എ.ഐ.ഡി.എം.കെ നേതാവ് തമ്പി ദുരൈ ഡെപ്യൂട്ടി സ്പീക്കര്‍ ആകുമെന്നാണ് സൂചന. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ആരെന്ന് വ്യക്തത വന്നിട്ടില്ല. പ്രതിപക്ഷത്തിനാണ് സാധാരണ ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം നല്‍കുക.പ്രതിപക്ഷത്തിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനം നല്‍കാറുള്ളത്‌. ബിജെപിയ്‌ക്ക് അംഗബലം കുറഞ്ഞ രാജ്യസഭയില്‍ എഡിഎംകെ പിന്തുണ പ്രതീക്ഷിച്ചാണ്‌ ഡെപ്യൂട്ടി സ്‌ഥാനം അവര്‍ക്ക്‌ നല്‍കാനുള്ള ബിജെപി നീക്കം. എഡിഎംകെയുടെ മുതിര്‍ന്ന നേതാവ്‌ എം തമ്പിദുരൈ ഡെപ്യൂട്ടി സ്‌പീക്കര്‍ ആകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ലോക്‌സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നലെയാണ് നടന്നത്.അംഗങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും എല്‍ കെ അദ്വാനിയും ആദ്യ ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടൈം സ്പീക്കറായ കമല്‍നാഥിന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. നരേന്ദ്രമോഡിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.തുടര്‍ന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും സത്യപ്രതിജ്ഞ ചെയ്തു.അതിനു ശേഷം കേന്ദ്രമന്ത്രിമാരും തുടര്‍ന്ന് എംപിമാരും സത്യപ്രതിജ്ഞ ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News