Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 10:55 pm

Menu

Published on December 26, 2014 at 4:19 pm

മുൻ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ സൺ ടിവി സി.ഒ.ഒ അറസ്റ്റിൽ

sun-tvs-top-executive-arrested-for-alleged-sexual-harassment

ചെന്നൈ: മുൻ   ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സൺ ടിവി സി.ഒ.ഒയെ പോലീസ് അറസ്റ്റ് ചെയ്തു. സണ്‍ ടി.വി ചീഫ് ഓപറേറ്റിങ് ഒഫീസര്‍ പ്രവീണിനെയാണ് അറസ്റ്റ് ചെയ്തത്.അഞ്ച് മാസം മുമ്പ് സ്ഥാപനത്തിൽ നിന്ന് രാജിവച്ച യുവതിയാണ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ യുവതി ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രവീണുമായി ബന്ധപ്പെട്ട ഫോൺ വിളികളുടെ വിവരങ്ങളും വാട്‌സ് അപ്പ് സന്ദേശങ്ങളും യുവതി പോലീസിന് കൈമാറി.സണ്‍ ഗ്രൂപ്പിലെ ന്യൂസ് എഡിറ്ററെയും അടുത്ത കാലത്ത് ലൈംഗികപീഡന കേസില്‍ അറസ്റ്റു ചെയ്തിരുന്നു. അവതാരകയായി ജോലിനോക്കിയിരുന്ന ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.മുൻ ടെലികോം മന്ത്രി ദയാനിധിമാരന്‍റെ സഹോദരൻ കലാനിധിമാരന്‍റെ ഉടമസ്ഥതയിലുള്ളതാണ് സൺ നെറ്റ്‌വർക്ക്.

Loading...

Leave a Reply

Your email address will not be published.

More News