Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ സൗരകൊടുങ്കാറ്റ് എത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച ഇത് ഭൂമിയുള്‍പ്പെടുന്ന മേഖലയില്‍ എത്തിയതായും വരും ദിവസങ്ങളില്‍ അതി ശക്തമായ തോതില്‍ എത്തുമെന്നും ഗവേഷകര്‍ പറയുന്നു.പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂമിയില്‍ ഇത്രയും ശക്തമായ സൗരക്കൊടുങ്കാറ്റ് വീശുന്നത്. വൈദ്യുതി ശൃംഖലകള്‍, ഗ്‌ളോബല്‍ പൊസിഷനിംഗ് സംവിധാനം (ജിപിഎസ്) എന്നിവയുള്‍പ്പടെ നിരവധി സാങ്കേതിക മേഖലകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് കൊടുങ്കാറ്റ്.സൂര്യനില്‍ നിന്നുള്ള പ്രോട്ടോളുകളുടെ പ്രവാഹത്തില്‍ നിന്നാണ് സോളാര്‍ കാറ്റ് ഉണ്ടാകുന്നത്. എന്നാല്‍ ഭൗമോപരിതലത്തില്‍ എത്തുന്ന കാറ്റിന് ശക്തി കുറയുകയാണ് പതിവ്. ഭൂമിയ്ക്ക് ചുറ്റുമുള്ള കാന്തിക മണ്ഡലത്തില്‍ എത്തുന്നതോടെയാണ് കാറ്റിന്റെ ശക്തി കുറയുന്നത്. എന്നാല്‍ ഊര്‍ജ്ജം കൂടിയ കണങ്ങള്‍ കാന്തികമണ്ഡലം തകര്‍ത്ത് മുന്നേറും.വടക്കന്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ തീക്കാറ്റടിച്ച് മരങ്ങള്‍ കരിഞ്ഞുണങ്ങുന്ന വിവരം കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസാധാരണമായ ഈ പ്രതിഭാസം സൗരക്കൊടുങ്കാറ്റിന്റെ സാന്നിധ്യം കൊണ്ട് ഉണ്ടായതാണോ എന്ന സംശയമുണരുന്നുണ്ട്. കോഴിക്കോട്, കാസര്‍ഗോഡ്. കണ്ണൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തീക്കാറ്റ് വീശിയത്. ഇത് മൂലം തീരത്തു നിന്നും അധികം അകലെയല്ലാതെ ഉയരമുള്ള മരങ്ങള്‍ ഉള്‍പ്പെടെ കരിഞ്ഞുണങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗരവാതം ഭൗമാന്തരീക്ഷത്തിലത്തെിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധ്രുവദീപ്തി ദൃശ്യമായി. സമീപകാലത്തെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ക്കാണ് പല രാജ്യങ്ങളും സാക്ഷ്യംവഹിച്ചത്. സൗരവാതം ഭൗമോപരിതലത്തില്‍ നിന്ന് ഏതാണ്ട് 100 കി.മീ. വരെ അടുത്തെത്തുമ്പോള്‍ ഈ കണങ്ങള്‍ അന്തരീക്ഷ തന്മാത്രകളുമായി കൂട്ടിയിടിച്ച് അവയെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായാണ് ധ്രുവദീപ്തിയുണ്ടാകുക.വൈദ്യുതി സംവിധാനത്തെ ബാധിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇതുവരെ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജി.പി.എസ് സംവിധാനങ്ങളില്‍ ചെറിയതോതില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടെങ്കിലും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല.
Leave a Reply