Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി : കേന്ദ്രമന്ത്രി ശശി തരൂരിൻറെ ഭാര്യസുനന്ദ പുഷ്‌കറിൻറെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്.ഡി.എം) അലോക് ശര്‍മയാണ് അന്വേഷണം പ്രഖ്യാപിച്ചത്.റിപ്പോര്‍ട്ട് എസ്.ഡി.എം പോലീസിന് കൈമാറിയിട്ടുണ്ട്.സുനന്ദയുടെ മരണം വിഷാംശം അകത്തുചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.മരുന്ന് അമിതമായി അകത്തുചെന്നത് വിഷമായി പ്രവര്‍ത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കും.നരഹത്യ,ആത്മഹത്യ,അപകടമരണം എന്നീ സാധ്യതകളാണ് പോലീസ് അന്വേഷിക്കുക. മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കും.സുനന്ദയുടെ മകന്‍ ശിവ് മേനോന്‍, സഹോദരന്‍,പേഴ്‌സണല്‍ സ്റ്റാഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിങ്ങനെ എട്ടുപേരുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇവരാരും തരൂരിനെതിരെ മൊഴി നല്‍കിയിട്ടില്ലെങ്കിലും ആവശ്യമെങ്കില്‍ തരൂരിനെതിരെയും അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന.പോലീസിൻറെ അന്വേഷത്തിനുശേഷം തക്കതായ കാരണം കണ്ടെത്തിയാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും ഇല്ലെങ്കില്‍ പോലീസ് മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
Leave a Reply