Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അമര്‍ സിംഗിനെ ചോദ്യം ചെയ്തു. സുനന്ദയുടെ ദുരൂഹ മരണത്തിനുശേഷം അമര്‍സിംഗ് നടത്തിയ പ്രസ്താവനയാണ് ചോദ്യം ചെയ്യാന്‍ കാരണം. ഡി.സി.പി പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അജ്ഞാത കേന്ദ്രത്തില്‍ വച്ചാണ് അമര്‍ സിംഗിനെ ചോദ്യം ചെയ്തത്. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിംഗിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നുവെന്ന് ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സി അറിയിച്ചു. ഐ.പി.എല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുന്നതിനാണ് ചോദ്യം ചെയ്യല്‍ എന്നു സൂചനയുണ്ട്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ അറിയാമെന്ന് അമര്‍ സിംഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ചില കാര്യങ്ങള്‍ സുനന്ദ തന്നോട് പറഞ്ഞിരുന്നുവെന്നും അക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും സിംഗ് സൂചിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുനന്ദയുടെ മകന്‍ ശിവ മേനോനും ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Leave a Reply