Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഐ.പി.എല്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവെച്ചു. വാതുവെപ്പുകേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് രാജി. കഴിഞ്ഞദിവസം നാഗ്പൂരില്‍ പുതിയ ബിസിസിഐ പ്രസിഡന്‍റ് ശശാങ്ക് മനോഹറിനാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ബിസിസിഐ അദ്ദേഹത്തിന്‍റെ രാജി അംഗീകരിച്ചു. നവംബര്‍ അഞ്ചിന് ബിസിസിഐയിലെ എല്ലാ ഒദ്യോഗിക സ്ഥാനങ്ങളും ഒഴിയും.ബിസിസിഐ മുന്‍ പ്രസിഡന്റായ എന്‍ ശ്രീനിവാസന്റെ വിശ്വസ്തനായ സുന്ദര്‍ രാമന്‍ 2008ലാണ് ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പദവിയിലെത്തിയത്. സുന്ദര്‍ രാമന്റെ ചില നടപടികള്‍ ജസ്റ്റിസ് ലോധ കമ്മറ്റി വിമര്‍ശിച്ചിരുന്നു.സുന്ദര്‍ രാമന് അഴിമതിയില്‍ പങ്കുണ്ടെന്ന് ഐ.പി.എല്‍. അഴിമതിക്കേസ്സ് അന്വേഷിച്ച മുന്‍ചീഫ് ജസ്റ്റിസ് ലോധ അധ്യക്ഷനായ മൂന്നംഗസമിതി കണ്ടെത്തിയിരുന്നു.
Leave a Reply