Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട സമയത്ത് ഗവാസ്കറിനൊപ്പം ലണ്ടനിലെ സുഹൃത്ത് ചന്ദ്രേഷ് പട്ടേല്‍, സഹ കമന്‍േററ്റര്‍ മാര്‍ക് നിക്കോളസ് എന്നിവരും ഉണ്ടായിരുന്നു. ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായി മാഞ്ചസ്റ്ററില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും ഡ്രൈവറും മറ്റ് മൂന്ന് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. എതിര്‍വശത്ത് നിന്നുവന്ന കാറുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഗവാസ്കര്‍ സഞ്ചരിച്ച കാർ വെട്ടിച്ചു മാറ്റിയപ്പോഴാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകടമുണ്ടാകാൻ കാരണമായതെന്നാണ് പോലീസ് നിഗമനം.
Leave a Reply