Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:തെരുവ്‌നായ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബോളിവുഡ് നടിയും പോണ്‍താരവുമായ സണ്ണി ലിയോണ്‍ രംഗത്ത്. തെരുവുനായ്ക്കള്‍ക്കെതിരായ കേരള സര്‍ക്കാരിന്റെ നീക്കം വിഡ്ഢിത്തമാണ്. മണ്ടന്‍ തീരുമാനങ്ങളെടുക്കാതെ കൂടുതല്‍ പക്വതയോടെ ചിന്തിക്കാന്‍ ഇവര്‍ തയ്യാറാകണമെന്ന് സണ്ണി ആവശ്യപ്പെടുന്നു. പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് എന്ന സംഘടനയുടെ വാര്‍ഷികദിനാഘോഷത്തില്‍ വച്ചാണ് സണ്ണി തന്റെ നിലപാട് വ്യക്തമാക്കിയത്.താനൊരു മൃഗസ്‌നേഹിയാണെന്നും അവരെ സംരക്ഷിക്കുക നമ്മുടെ ഉത്തരവാദിത്വമാണെന്നും സണ്ണി ലിയോണ്‍ അഭിപ്രായപ്പെടുന്നു. താനും ഭര്‍ത്താവ് ഡാനിയേലും മൃഗസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്നും താരം പറഞ്ഞു. നമ്മള്‍ ജീവിക്കുന്നത് 2015ല്‍ ആണെന്ന് ഓര്‍ക്കണമെന്നും മൃഗങ്ങള്‍ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും താരം ആവശ്യപ്പെട്ടു.
Leave a Reply