Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: സൈമണ്‍, 800 കുട്ടികളുടെ പിതാവായ ഇദ്ദേഹം ആഴ്ചയിലൊരിക്കല്‍ അച്ഛനാവും. 2012 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ചിത്രം വിക്കി ഡോണര്‍, 2013 ല്‍ പുറത്തിറങ്ങിയ ഡെലിവറി മാന്‍ എന്നീ ചിത്രങ്ങള്‍ പണത്തിനായി സ്‌പേം നല്‍കുന്ന യുവാവിന്റെ കഥ പറഞ്ഞിരുന്നു.എന്നാല്‍ സൈമണ്‍ എന്ന യുവാവും യഥാര്‍ത്ഥ ജീവിതത്തില്‍ പണത്തിനായി സ്‌പേം നല്‍കുന്നുണ്ട്. കഴിഞ്ഞ 16 വര്‍ഷമായി ഇയാള്‍ ബീജ ദാതാവാണ്.ബ്രിട്ടീഷ് സ്വദേശിയായ സൈമണ്‍ വാട്‌സണ് 40 വയസ്സ് പ്രായമാണുള്ളത്.ആഴ്ചയിലൊരിക്കലാണ് ഇയാള്‍ പിതാവാകുന്നത്. ഫേസ്ബുക്കിലൂടെ പരസ്യം നല്‍കി 50 പൗണ്ട് വാങ്ങിയാണ് സൈമണ്‍ ബീജദാനം നിര്‍വഹിക്കുന്നത്. നിയമപരമായി മൂന്നുകുട്ടികളുടെ മാത്രം പിതാവായ ഇദ്ദേഹം കണക്കുകള്‍പ്രകാരം 800 കുട്ടികളുടെ പിതാവാണെന്നാണ് അവകാശപ്പെടുന്നത്. ബീജദാനം ചെയ്യുന്നുണ്ടെങ്കിലും സൈമണ് പുകവലി, മദ്യപാനം തുടങ്ങി എല്ലാ ദുശ്ശീലങ്ങളും ഉണ്ട്. തന്റെ ജോലിയുടെ സ്വഭാവം കാരണമാണ് രണ്ടുമക്കളുടെ മാതാവായ ഗേള്‍ഫ്രണ്ട് തന്നെ വിട്ടുപോയതെന്നാണ് സൈമണ്‍ പറയുന്നത്. എന്നാല്‍ തന്റെ രണ്ടാംഭാര്യക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും അതവള്‍ അംഗീകരിക്കുന്നുണ്ടെന്നും സൈമണ്‍ പറയുന്നു.19ഉം 17ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും രണ്ടാം വിവാഹത്തിലെ 10 വയസ്സുള്ള പെണ്‍കുട്ടിയുമടക്കം മൂന്നുമക്കളാണ് സൈമണുള്ളത്.
Leave a Reply