Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 9:11 am

Menu

Published on September 29, 2015 at 4:12 pm

‘സൂപ്പർ മൂൺ’:കടൽക്ഷോഭത്തിന് സാധ്യത, തീരദേശ വാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

supermoon-tides

ആലപ്പുഴ:‘സൂപ്പർ മൂൺ’ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തു തിരകൾ ഉയർന്നുതുടങ്ങി. ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസിന്റെ കൊല്ലത്തെ കേന്ദ്രത്തിൽ 1.2 മീറ്ററും കോഴിക്കോട്ടെ കേന്ദ്രത്തിൽ 0.9 മീറ്ററും ഉയരമുള്ള തിരമാലകൾ രേഖപ്പെടുത്തി.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിക്സ് പുന്നപ്ര കടപ്പുറത്തു നടത്തിയ പരിശോധനയിൽ വേലിയേറ്റ സമയത്തു ജലനിരപ്പ് 20 സെന്റിമീറ്റർ ഉയർന്നതായും വേലിയിറക്ക സമയത്തു 30 സെന്റിമീറ്റർ ഉള്ളിലേക്കു വലിഞ്ഞതായും കണ്ടെത്തി. നാളെയും വെള്ളിയാഴ്ചയും ശക്തമായ തിരകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സൂപ്പർ മൂൺ പ്രതിഭാസം ആരംഭിക്കുന്ന ഇന്നലെ തിരമാലകളുടെ ഗതിയിൽ കാര്യമായ മാറ്റം ദൃശ്യമായില്ല.

ചന്ദ്രന്റെ ആകർഷണം മൂലം ജലനിരപ്പ് ഉയരുകയും ആഴക്കടലിൽനിന്നുള്ള തിരമാലകൾ തീരത്തേക്ക് എത്തുകയും ചെയ്യുന്നതാണു കടലാക്രമണത്തിന് ഇടയാകുന്നത്. ഏകദേശം 5,000 കിലോമീറ്റർ അകലെനിന്ന് ആരംഭിക്കുന്ന തിരമാലകൾ നാളെ കേരള തീരത്ത് ആഞ്ഞടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്.

നാളെ പുലർച്ചെ 12.30നും 2.30നും ഇടയിലും ഉച്ചയ്ക്ക് 12.30നും 2.30നും ഇടയിലുമാണു ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളുടെ തീരദേശ മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ‘ഇൻകോയിസ്’ അധികൃതർ അറിയിച്ചു. കടൽ ഉൾവലിയാനും സാധ്യതയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News