Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:ബാര്‍ ഡാന്‍സ് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.ഇനി മുംബൈയില്‍ ഡാന്‍സ് ബാറുകള്‍ പുനരാരംഭിക്കും.ബാര്‍ ഡാന്‍സര്‍മാര്‍ക്ക് പ്രൊഫഷന്‍ തുടരാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മുംബൈയില്‍ ബാര്‍ ഡാന്‍സിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് 2005ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.എന്നാല്‍ ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും മറ്റൊരു തൊഴില്‍ അറിയാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി ഡാന്‍സ് ബാര്‍ ജീവനക്കാരികളായ നര്‍ത്തകിമാര്‍ കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് എട്ടു വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും ഡാന്‍സ് ബാറുകള്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായിരിക്കുന്നത്.
Leave a Reply