Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:23 am

Menu

Published on September 11, 2014 at 1:43 pm

സെപ്തംബർ 30 വരെ ബാറുകൾ അടച്ചു പൂട്ടരുതെന്ന് സുപ്രീം കോടതി

supreme-court-directs-not-to-close-down-bars-till-sept-30

ന്യൂഡൽഹി: സംസ്ഥാനത്തെ ബാറുകൾ ഈ മാസം 30 വരെ അടച്ചു പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി.ബാറുകൾ അടച്ചു പൂട്ടാനുള്ള സർക്കാർ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഈ വിധി. സമ്പൂർണ്ണ മദ്യ നിരോധനമാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ ഫൈവ് സ്റ്റാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബാറുകളും പൂട്ടണമെന്നും, ബാറുടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉടന്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.നിലവില്‍ ഹൈക്കോടതിയില്‍ ബാറുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണുള്ളത്. ഈ ഹർജികൾ ഉടൻ തീർപ്പാക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച വരെയാണ് നിയമപ്രകാരം ബാറുകള്‍ക്ക് ലൈസന്‍സ് ഉള്ളത്.അതിന് മുമ്പ് ബാറുകള്‍ അടക്കണം എന്നാവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ബാര്‍ ഉടമകളുടെ വാദം.കേരളത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം മദ്യശാലകൾ നടത്താനുള്ള അനുവാദം നൽകുന്നതിലുള്ള കാര്യം എന്താണെന്ന് സുപ്രീം കോടതി സർക്കാരിനോട് നേരത്തേ തന്നെ ചോദിച്ചിരുന്നു.കേരള ഹൈക്കോടതി ഇനി 18 നാണ് കേസ് പരിഗണിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33