Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ പുറത്താക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.ചെന്നൈ സൂപ്പർകിംഗ്സ് ടീമിന്റെ ഓഹരിഘടന സംബന്ധിച്ച വിവരങ്ങൾ വിശദമായി ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.ടീമിന്റെ ഉടമയും അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമായ എൻ.ശ്രീനിവാസന്റെ ഇന്ത്യ സിമന്റിസിന് ടീമിൽ എത്ര പങ്കാളിത്തം ഉണ്ടെന്നും വ്യക്തമാക്കണം. ശ്രീനിവാസന് മാത്രമല്ല, കുടുംബാംഗങ്ങൾക്കോ മറ്റോ ഓഹരി പങ്കാളിത്തമോ ഉണ്ടെങ്കിൽ അതും വ്യക്തമാക്കേണ്ടി വരും. ടീമിന്റെ യഥാർത്ഥ ഉടമസ്ഥർ ആരാണെന്ന് അറിയാൻ ഇതിലൂടെ കഴിയുമെന്ന് ജസ്റ്റീസുമാരായ ടി.എസ്.ഠാക്കൂർ, എഫ്.എം.ഖലീഫുള്ള എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഐപിഎൽ വാതുവെപ്പ് കേസിലുൾപ്പെട്ട ടീമുകളുടെ അംഗീകാരം റദ്ദാക്കാണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.
Leave a Reply