Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതി അനുമതി നൽകി. ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പായ രോഗികൾക്ക് ദയാവധം അനുവദിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നല്ല ആരോഗ്യാവസ്ഥയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ദയാവധം ആവശ്യപ്പെടാന്‍ ആകില്ലെന്നും മാന്യമായി ജീവിക്കാനുള്ള അവകാശം പോലെ മാന്യമായി മരിക്കാനുള്ള അവകാശമുണ്ടെന്നും കോടതി അറിയിച്ചു. ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് 2005ൽ കോമണ്‍കോസ് എന്ന സംഘടന നൽകിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് 13 വര്‍ഷത്തിന് ശേഷം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.
ദയാവധം നടപ്പാക്കുന്ന കാര്യത്തിൽ ബന്ധുക്കൾക്കും ഡോക്ടർമാർക്കും നിയമപരിരക്ഷ ലഭിക്കും. മരണസമ്മതപത്രം തയ്യാറാക്കാത്തവര്‍ക്ക് ദയാവധം നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾക്കോ, അടുത്ത സുഹൃത്തുക്കൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ആയുസ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്നുവെക്കാം. എന്നാൽ മരുന്ന് കുത്തിവെച്ച് പെട്ടെന്ന് മരിക്കാനുള്ള അനുമതി സുപ്രീം കോടതി നൽകിയിട്ടില്ല. എന്നാൽ ദയാവധത്തിനായി വ്യാജ രേഖയോ, തെറ്റായ വിവരങ്ങളോ നൽകുന്നവർക്ക് ഒരു കോടി രൂപ വരെ പിഴയും പത്ത് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം.നിലവിൽ നെതര്‍ലന്‍ഡ്, ബെല്‍ജിയം, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ ദയാവധം നിലനില്‍ക്കുന്നത്.
Leave a Reply