Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 9:16 am

Menu

Published on May 13, 2015 at 2:01 pm

സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ വേണ്ടെന്ന് സുപ്രീം കോടതി

supreme-court-says-only-politician-who-can-feature-in-print-ads

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാം. ഇവരുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പരേതരായ നേതാക്കളുടെയും രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും ചിത്രം ഉപയോഗിക്കുന്നതിനും വിലക്കില്ല. പരസ്യങ്ങളില്‍ ചിത്രങ്ങള്‍ നല്‍കുന്നത് വ്യക്തിയോട് ആരാധന ഉളവാക്കുമെന്നും കോടതി  പറഞ്ഞു.പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ നല്‍കുന്നതിനെതിരെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും അദ്ദേഹത്തിന്റെ എന്‍ജിഒയും നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു പരാതി.പരസ്യങ്ങൾക്ക് നൽകുന്ന ഫണ്ട് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ മൂന്നംഗ സമിതിയെ നിയോഗിക്കാനും കോടതി നിർദേശിച്ചു. സർക്കാർ പരസ്യങ്ങൾക്കുള്ള മാർഗരേഖയും കോടതി നിർദേശിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News