Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചങ്ങനാശേരി: നടന്‍ സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ടു. മന്നം സമാധിയില്‍ പുഷ്പാർച്ചനയ്ക്കു ശേഷം സുരേഷ് ഗോപി ഹാളിലെത്തിയപ്പോളാണ് സംഭവം നടന്നത്.ഹാളിലെത്തിയ സുരേഷ് ഗോപിയോട് ഹാളിന് വെളിയില്‍ പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു.താങ്കളെ ആരാണ് ഇവിടേക്ക് ക്ഷണിച്ചത്, താങ്കളുടെ ഷോ ഇവിടെ വേണ്ടെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്‍ എസ് എസ് ആസ്ഥാനത്ത് നേരിട്ട പെരുമാറ്റത്തില്‍ തന്റെ ഹൃദയം തകര്‍ന്ന് പോയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.താന്‍ ജന്മനാളായതിനാല്‍ അമ്പലത്തിലെത്തിയതായിരുന്നെന്നും തുടര്‍ന്ന് മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയെന്നും. പിന്നീട് അവിടെ ഉണ്ടായിരുന്ന എന്‍ എസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സുകുമാരന്‍ നായരെ കാണുവാന്‍ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ ഹാളിലെത്തിയപ്പോള്‍ തനിക്കിതൊന്നും ഇഷ്ടമല്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞെന്നും അതിനാല്‍ ഹാള്‍ വിട്ട് വെളിയില്‍ പോകുകയായിരുന്നെന്നും സുരേഷ് ഗോപി ഒരു വാര്‍ത്താമാധ്യമത്തോട് പ്രതികരിച്ചു.അനുമതിയില്ലാതെ ഷോ കാണിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഈ അഹങ്കാരം എന്‍എസ്എസിനോട് വേണ്ടെന്നു സുകുമാരന്‍ നായര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപി രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് അനുമതി ചോദിച്ചിരുന്നു. അത് ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് സുകുമാരന്‍ നായരെ കാണാന്‍ ഹാളിലേക്ക് കടന്നുചെന്നത്.വാര്‍ഷിക ബജറ്റ് ദിവസമായതിനാല്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അനുമതി ചോദിക്കാതെ കയറിയതിലുള്ള പ്രതിഷേധമാണെന്നാണ് സൂചന.
–
–
Leave a Reply