Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 9:43 am

Menu

Published on October 14, 2014 at 11:21 am

സൂര്യയുടെയും ജ്യോതികയുടെയും മകള്‍ തെലുങ്ക് ചിത്രത്തിൽ നായികയാകുന്നു

suriya-and-jyothikas-girl-turns-heroine

സൂര്യയുടെയും ജ്യോതികയുടെയും മകള്‍ സിനിമയില്‍ നായികയാകുന്നു എന്ന് കേട്ട് ആരും തന്നെ ഞെട്ടണ്ട.നായികയാവുന്നത് ഇവരുടെ മകൾ ദിയ അല്ല. വരുന്നത് ശ്രിയ ശർമ്മയാണ്. അത് ആരാണെന്ന് എല്ലാവർക്കും സംശയമുണ്ടാകും.എക്കാലത്തെയും മികച്ച ചിത്രം ‘സില്ലിനൊരു കാതല്‍’ എന്ന ചിത്രത്തില്‍ സൂര്യ ജ്യോതിക ദമ്പതികളുടെ മകളായി വേഷമിട്ട പെണ്‍കുട്ടി ശ്രിയ ശർമ്മയാണ് ഇപ്പോൾ നായികാ വേഷത്തിലെത്തുന്നത്.

Suriya-Jyothika's girl turns heroine1

നിരവധി സിനിമയ്ക്ക് പുറമെ പരസ്യ രംഗങ്ങളിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.സില്ലിനൊരു കാതലിന് പുറമെ രജനികാന്തിനൊപ്പം ‘എന്തിരനി’ലും ശ്രിയ വേഷമിട്ടിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ ആങ്കറായും എത്തിയിട്ടുള്ള ശ്രിയ ശര്‍മ രസ്‌നയുടെയും കോപ്ലാന്റെയും ചെന്നൈ സില്‍കിസിന്റെയും സണ്‍ഫീസ്റ്റിന്റെയും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയയാണ്.’ഗായകുടു’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായാണ് ശ്രിയയുടെ തിരിച്ചു വരവ്.ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കയാണ്.

Loading...

Comments are closed.

More News