Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് തമിഴ് സൂപ്പര്‍താരം സൂര്യയും സ്വീകരിച്ചു. . സ്വന്തം വീട്ടിൽ ഒരു തെങ്ങാണ് സൂര്യ വച്ചിരിക്കുന്നത്.മരം നടുന്നതിൻറെ വീഡിയോയും സൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുട്ടു പൊള്ളുന്ന ഭൂമിക്ക് ഔഷധമേകുന്ന മരത്തൈ നട്ട് വെല്ലുവിളി നടത്തുന്ന മമ്മൂട്ടിയുടെ ഈ മൈ ട്രീ ചലഞ്ച് നേരത്തേ വിജയ്‌യും ഏറ്റെടുത്തിരുന്നു. ബോളിവുഡിലെ അമീർഖാനെയും, തെലുങ്ക്മ നടൻ ഹേഷ് ബാബുവിനെയും, കന്നഡ നടൻ സുധീപിനെയുമാണ് മൈ ട്രീ ചലഞ്ചിനായി സൂര്യ വെല്ലിവിളിച്ചിരിക്കുന്നത്.ബോളിവുഡിലെ ഷാരൂഖ ഖാൻ, തമിഴ് നടന്മാരായ വിജയ്,സൂര്യ എന്നിവരെയായിരുന്നു മമ്മൂട്ടി വെല്ലുവിളിച്ചിരുന്നത്. സ്കൂൾ വിദ്യാർഥികളെ വെല്ലുവിളിച്ച് 25000 മരം നടാനാണ് വിജയ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
–
Leave a Reply