Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:40 pm

Menu

Published on October 28, 2015 at 3:33 pm

വെറും കോളയല്ല, കൊക്കക്കോള കൊണ്ട് ഉപയോഗങ്ങള്‍ ഒരുപാടുണ്ട്…!

surprising-alternative-uses-coca-cola

കൊക്കക്കോള കുടിച്ചിട്ടില്ലാത്തവർ ഇന്നത്തെ കാലത്ത് കുറവായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള പല പാനീയങ്ങളും കുടിയ്ക്കാന്‍ മാത്രമല്ല പറ്റുന്നത് എന്ന് എത്ര പേർക്കറിയാം?നമ്മുടെ നിത്യ ജീവിതത്തിൽ നിരവധി ഉപയോഗങ്ങള്‍ കൊക്കക്കോള കൊണ്ട് നമുക്കുണ്ട്.ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞ് കൊക്കക്കോള കുടിക്കാത്തവർക്കും പരീക്ഷിക്കാവുന്ന ചില ഉപയോഗങ്ങളിതാ…

ഡിറ്റര്‍ജന്റായി ഉപയോഗിക്കാം
കൊക്കക്കോളയില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള ആസിഡ് കണ്ടന്റിന് ഏത് ഇളകാത്ത കറയേയും ഇളക്കിക്കളയാൻ പറ്റും.അതുകൊണ്ട് കൊക്കക്കോള ഒരു നല്ല ഡിറ്റര്‍ജന്റായി ഉപയോഗിക്കാവുന്നതാണ്.

തുരുമ്പ് കളയാന്‍
അല്‍പം കൊക്കക്കോള എടുത്ത് തുരുമ്പ് പിടിച്ച വസ്തുവില്‍ തേച്ചു നോക്കൂ. നിമിഷ നേരം കൊണ്ട് തുരുമ്പ് പോകും എന്നതാണ് സത്യം. കൊക്കക്കോളയില്‍ അടങ്ങിയിട്ടുള്ള കാര്‍ബോണിക് ആസിഡാണ് തുരുമ്പ് കളയാന്‍ സഹായിക്കുന്നത്.

പാത്രം വൃത്തിയാക്കാന്‍
പാത്ത്രങ്ങളിലെ കറ കളയാന്‍ കൊക്കക്കോളയില്‍ അടങ്ങിയിട്ടുള്ള കാര്‍ബോണിക് ആസിഡ് സഹായിക്കുന്നു. വെള്ളത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനും ഇത് സഹായകമാകും.

ബിച്ചില്‍ പോകുന്നവര്‍ക്ക് ഉത്തമം
ബീച്ചില്‍ പോകുന്നവര്‍ കൊക്കക്കോള കയ്യില്‍ കരുതുന്നത് ഉപകാരപ്രദമായിരിക്കും. ജെല്ലി ഫിഷിന്റെ ആക്രമണമുണ്ടായാല്‍ പരിഹാരമാണ് കൊക്കക്കോള.

ടോയ്‌ലറ്റ് വൃത്തിയാക്കാന്‍
ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കൊക്കക്കോള. കൊക്കക്കോള ഉപയോഗിക്കുന്നത്

മഞ്ഞു കാലത്തും ഉപയോഗപ്രദം
മഞ്ഞു കാലത്ത് വാഹനത്തിന്റെ പുറത്തുണ്ടാകുന്ന മഞ്ഞും മറ്റും ഉരുക്കിക്കളയുന്നതിനും വാഹനം വൃത്തിയാക്കുന്നതിനും കൊക്കക്കോള ഉപയോഗിക്കാം.

ദുര്‍ഗന്ധം അകറ്റുന്നു
വീട്ടിനകത്തുള്ള ദുര്‍ഗന്ധം ഇല്ലാതാക്കാൻ കൊക്കക്കോള ഉപകരിക്കും. ദുര്‍ഗന്ധം ഉള്ള സ്ഥലത്ത് അല്‍പം കൊക്കക്കോള ഉപയോഗിച്ച് തുടച്ചാല്‍ മതി. വീട്ടിനകത്തെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നു.

പശ നീക്കം ചെയ്യാന്‍
പലരും പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് ച്യൂയിംഗം പശ ഒട്ടിപ്പിടിക്കുമ്പോഴുള്ള ബുദ്ധിമുട്ട്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പശ നീക്കം ചെയ്യാന്‍ അല്‍പം കൊക്കക്കോള ഉപയോഗിച്ചാല്‍ മതി.

ജനല്‍ വൃത്തിയാക്കാന്‍
ജനല്‍ വൃത്തിയാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് കൊക്കക്കോള. കൊക്കക്കോളയിലെ കാര്‍ബോണിക് ആസിഡും മറ്റു പദാര്‍ത്ഥങ്ങളും ജനല്‍ച്ചില്ലിനെ തിളക്കമുള്ളതാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News