Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍:ജോലിത്തിരക്കും വീട്ടിലെ തിരക്കുമൊക്കെ കാരണം പലരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പതിവാണ്. ട്രാഫിക് ജാമില്‍ കുരുങ്ങുമ്പോള്‍ ധൃതിയില്‍ ഭക്ഷണം കഴിക്കുന്നവരും ചുരുക്കമല്ല. ബ്രിട്ടനിലെ പ്രമുഖ ചാനലായ ഐടിവിയിലെ ഒരു പരിപാടിക്കിടെ പ്രഭാത ഭക്ഷണം ഒളിപ്പിക്കുന്ന അവതാരകയുടെ കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുഡ് മോര്‍ണിങ് ബ്രിട്ടന്‍ എന്ന പരിപാടിക്കിടെ പ്രമുഖ അവതാരക സുസന്ന റെയ്ഡ് തന്റെ കാലിനടിയില്‍ ഒളിപ്പിച്ചുവെച്ച ബ്രേക്ക് ഫാസ്റ്റ് അപ്രതീക്ഷിതമായി ക്യാമറയ്ക്കുള്ളില്‍ കുടുങ്ങിയത് കാഴ്ചക്കാരില്‍ അമ്പരപ്പുളവാക്കി. ഒരുകാല്‍കൊണ്ട് ന്യൂസ് ഡസ്‌കിന്റെ അടിയിലേക്ക് ബ്രേക്ക്ഫാസ്റ്റ് തള്ളിനീക്കുന്നതാണ് ക്യാമറ റോളിങ്ങിനിടെ പ്രേക്ഷകര്‍ കണ്ടത്. പരിപാടിയുടെ ഇടവേളയില്‍ സൂസന്ന ഭക്ഷണം കഴിക്കുകയായിരുന്നെന്നോ അതോ, കൂടെയുള്ള അതിഥികളെ ഫോക്കസ് ചെയ്യുമ്പോള്‍ ധൃതിയില്‍ ബ്രേക്ക്ഫാസ്റ്റ് അകത്താക്കുകയായിരുന്നോ എന്നുള്ള കാര്യം വ്യക്തമല്ല. ഒരു പ്ലേറ്റില്‍ സൂക്ഷിച്ച ഭക്ഷണം ന്യൂസ് ഡസ്‌കിനടിയില്‍ വെക്കുമ്പോള്‍ റോളിങ് ക്യാമറയില്‍ അത് കുടങ്ങുമെന്ന് സൂസന്ന ഒരിക്കലും കരുതിക്കാണില്ല. എന്തായാലും സൂസന്നയുടെ ബ്രേക്ക്ഫാസ്റ്റ് വിശേഷങ്ങള്‍ ഇപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ചൂടുപിടിച്ച ചര്‍ച്ചയാണ്. ഇത്രയും മുതിര്‍ന്ന ഒരു ടിവി അവതാരക തീര്‍ത്തും അണ്‍പ്രൊഫഷണല്‍ ആയി ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പലരും അത്ഭുതം പ്രകടിപ്പിച്ചു.
–
https://youtu.be/86uUGtNm-QQ
–
Leave a Reply