Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനും സുസൈനും വേര്‍പിരിയാന്‍ തീരുമാനിച്ച വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ ഇരുവരും വേര്‍പിരിയുകയും ഏപ്രിലില്‍ സംയുക്ത വിവഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.അതിനു പിന്നാലെയാണ് സൂസന്‍ ഹൃത്വിക്കിന്റെ പക്കല്‍നിന്നു ജീവനാംശമായി 400 കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ 380 കോടി നല്‍കി ഹൃതിക്ക് ഈ കേസ് ഒത്തുതീര്‍പ്പാക്കിയതായും വാര്‍ത്തയുണ്ട്. ഡിസംബര്‍ 14നാണ് ഇരുവരും വിവാഹബന്ധം പിരിയുന്നുവെന്ന വാര്‍ത്ത പുറത്താകുന്നത്. പിരിയുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയില്ലെങ്കിലും പരസ്പര സമ്മതത്തോടെ ബന്ധം വേര്‍പിരിയാന്‍ തയ്യാറാകുകയായിരുന്നു.നീണ്ട പതിമൂന്ന് വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമായിരുന്നു പിരിയല്‍. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത് .
Leave a Reply