Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമാ മേഖലയില്‍ നടിമാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഒരിക്കലും അവസാനിക്കാതെ തുടരുന്നതിന്റെ പുതിയ ഉദാഹരണമാകുകയാണ് നടി സ്വര ഭാസ്‌കറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍. കാസ്റ്റിങ്ങ് കൗച്ചിന്റെയും മറ്റ് ആക്രമണങ്ങളുടെയും വെളുപ്പെടുത്തലുകള്‍ പല താരങ്ങളും തുറന്നു പറഞ്ഞത് ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. എന്നാല്‍ ഇപ്പോള്‍ സംവിധായകനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് നടി സ്വരാ ഭാസ്‌കര്‍.
സിനിമയുടെ തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ചാണ് സ്വര ഭാസ്‌കര്‍ വെളിവാക്കിയത്. ഒരുപാട് അവസരങ്ങള്‍ തനിക്ക് ലഭിച്ചിരുന്നുവെന്നും പക്ഷെ സംവിധായകന്മാര്‍ ആവശ്യപ്പെട്ടത് നല്‍കാഞ്ഞതിനാല്‍ തനിക്ക് അവ നഷ്ടമായെന്നും താരം വ്യക്തമാക്കുന്നു. പിന്നീട് ഒരു തരത്തിലുള്ള അഡ്ജസ്റ്റുമെന്റിനും താന്‍ തയ്യാറാകാത്തതിനാല്‍ പലരും വിളിക്കാതെയായി. ഷൂട്ടിങ് സമയത്തുണ്ടാകുന്ന ശല്യപ്പെടുത്തലുകള്‍ക്ക് പുറമെയാണ് ഇവ.
‘ആ സംവിധായകന്‍ മെസ്സേജ് അയച്ചും ഡിന്നറിനു ക്ഷണിച്ചും എന്നെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. പകല്‍ ഷൂട്ടിങ് സമയത്തും എന്നെ ബുദ്ധിമുട്ടിച്ചു, രാത്രി ഫോണ്‍ ചെയ്തും ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരു രംഗം ചര്‍ച്ച ചെയ്യാനുണ്ടെന്നും പറഞ്ഞു രാത്രി ഹോട്ടല്‍ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അയാള്‍ മദ്യപിക്കുകയും സെക്‌സിനെയും പ്രണയത്തെയും കുറിച്ചെല്ലാം സംസാരിക്കാന്‍ തുടങ്ങി. മദ്യപിച്ചു മുറിയില്‍ വന്നിട്ട് എന്നോട് അയാളെ ആലിംഗനം ചെയ്യാന്‍ പറഞ്ഞു. ഇത് ഭയങ്കരമായിരുന്നു! ഞാന്‍ ചെറുപ്പമായിരുന്നു..’
ഒരു ഉള്‍ഗ്രാമത്തില്‍ 56 ദിവസം നീണ്ടു നിന്ന ഷൂട്ടിങിനിടെയുണ്ടായ അനുഭവങ്ങളെ കുറിച്ച് സ്വര ഇങ്ങനെ പറഞ്ഞുപോകുന്നു.
Leave a Reply