Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:59 am

Menu

Published on September 3, 2014 at 2:50 pm

നടി ശ്വേത ബസു അനാശാസ്യത്തിനിടെ അറസ്റ്റില്‍

swetha-basu-arrested-for-immoral-traffic

ബന്‍ജ്ര: നടി ശ്വേത ബസുവിനെ അനാശ്യാസ്യത്തിന് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ബന്‍ജ്ര എന്ന സ്ഥലത്തെ ഹോട്ടലില്‍ നടന്ന പോലീസ്  റെയ്ഡിലാണ് നടി പിടിയിലായത്. മുംബൈയിലെ ഒരു ബിസിനസുകാരനുമൊത്ത് ഞായറാഴ്ച ഹോട്ടലില്‍ കഴിയുകയായിരുന്നു ശ്വേത. ഹോട്ടലില്‍ അനാശാസ്യം നടക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ് ഹോട്ടലില്‍ റെയിഡിനെത്തിയത്. തുടര്‍ന്ന് ഇരുവരെയും ഹോട്ടല്‍ മുറിയില്‍ നിന്ന് പിടുകൂടുകയായിരുന്നു. ഇവരോടൊപ്പം ഇടനിലക്കാരനായ ഒരാളെയും അറസ്‌റ്റ് ചെയ്തു.നേരത്തെ തെലുങ്കിലെ ഒരു ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ അനാശാസ്യത്തിനു തയ്യാറാണെന്ന നടിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചാനലില്‍ കുടുങ്ങിയത് താനല്ലെന്നായിരുന്നു നടിയുടെ അന്നത്തെ പ്രതികരണം.സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നാണ്‌ താരം തെറ്റായ ജീവിതം പിന്തുടരാൻ ഇടയാക്കിയതെന്നാണ് വിവരം .ടോളിവുഡില്‍ സജീവമായി നില്‍ക്കുന്ന താരമാണ് ശ്വേത ബസു. ശ്രീകാന്ത് അഡ്ഡാള്‍ സംവിധാനം ചെയ്ത ‘കോത ബങ്കരു ലോകം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമയാണ് മലയാളത്തിലേക്ക് ‘ഇത് നമ്മുടെ ലോകം’ എന്ന പേരില്‍ ഇറങ്ങിയത്. തുടര്‍ന്നാണ് മലയാളത്തിലും താരത്തിന് വലിയ ആരാധകരെ സമ്മാനിച്ചത്. കൂടാതെ നിരവധി തെലുങ്ക് സീരിയലുകളിലും നായികയും മറ്റുമായി അഭിനയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News