Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്‌നി: സിറിയൻ സൈനികന്റെ അറുത്ത് മാറ്റിയ തലയുമായി പത്തുവയസുകാരന്‍.ട്വിറ്ററിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.കുട്ടിയുടെ പിതാവ് ഖാലീദ് ഷറഫാണ് ചിത്രം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്. സൈനികന്റെ തലയുമായി നിൽക്കുന്ന മകനെക്കുറിച്ച് താൻ അഭിമാനിക്കുന്നുവെന്ന് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഷെരോഫ് എഴുതി. വടക്കൻ സിറിയയിലെ റാഖ നഗരത്തിൽ നിന്നാണ് ചിത്രമെടുത്തിരിക്കുന്നതെന്നും ഷെരോഫ് വ്യക്തമാക്കുന്നു. മൂന്ന് കുട്ടികൾക്കൊപ്പം തോക്കും പിടിച്ചിരിക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് ഷെരോഫിന്റെ മക്കളാണെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം കഴിഞ്ഞ വർഷമാണ് ഷെരോഫ് ഓസ്‌ട്രേലിയയിൽ നിന്ന് സിറിയയിലേക്ക് പോയത്. തീവ്രവാദ ബന്ധമുള്ളതിനാൽ തന്റെ സഹോദരന്റെ പാസ്‌പോർട്ട് ഉപയോഗിച്ചായിരുന്നു യാത്ര. സിഡ്‌നിയിൽ ബോംബ് സ്‌ഫോടനം നടത്തിയതിൽ വിചാരണ നേരിടുന്നയാളാണ് ഷരോഫ്. ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തട്ടിയെടുക്കുന്ന കുട്ടികളെ ഉപയോഗിച്ച് വിമതർ ആത്മഹത്യ സ്‌ക്വാഡുണ്ടാക്കുന്നതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.ചിത്രം പുറത്തുവന്നതോടെ ലോകമെങ്ങും സോഷ്യൽ മീഡിയയിൽ ഇറാക്കിലെ തീവ്രവാദികളുടെ ക്രൂരത ചർച്ചയാവുകയാണ്. ചെറിയ കുട്ടികളേയും അവർ മനുഷ്യത്വത്തിൽ നിന്നും അകറ്റുകയാണെന്നും വിമർശകർ പറയുന്നു. ഐ.എസ്.ഐ.എസ് തീവ്രവാദികളുടെ ക്രൂരത വ്യക്തമാക്കുന്നതാണ് ചിത്രമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. ഓസ്‌ട്രേലിയൻ പൗരൻമാർ ഐ.എസ്.ഐ.എസ് സംഘത്തിൽ ഉണ്ട് എന്നത് സ്ഥിരീകരിച്ചതോടെ കൂടുതൽ അന്വേഷണങ്ങൾക്ക് അദ്ദേഹം ഉത്തരവിട്ടു.
Leave a Reply