Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് കണ്ട് വരുന്ന രോഗങ്ങളിൽ പ്രധാന രോഗമാണ് ഹാർട്ട് അറ്റാക്ക്. ആരോഗ്യവാനായ ഒരു മനുഷ്യനു പോലും പെട്ടെന്നാണ് ഈ രോഗം വരുന്നത്. ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഹൃദ്രോഗ ബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ആധുനിക ജീവിതശൈലിയാണ് ഈ രോഗം വരാനുള്ള മുഖ്യ കാരണം.ശരീരം പലപ്പോഴും ചെറിയ തോതിലെങ്കിലും ഹൃദയാഘാത ലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ ഇവ പലപ്പോഴും നമുക്കു തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.ഹൃദയത്തിന് ഏതുതരത്തിലുള്ള ആഘാതം വന്നാലും ജീവിതചിട്ടയും കൃത്യമായി മരുന്നു കഴിക്കാനുമുള്ള സന്മനസുമുണ്ടെങ്കില്‍ ആര്‍ക്കും ഈ രോഗാവസ്ഥയെ മറികടക്കാന്‍ കഴിയും.ഹൃദയാഘാത ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു നേരത്തെ തിരിച്ചറിഞ്ഞാല്‍ പെട്ടെന്നു കടന്നു വരുന്ന ഈ രോഗത്തെ ഒരു പരിധി വരെ നമുക്ക് അകറ്റി നിർത്താൻ കഴിയും.
–

–
ലക്ഷണങ്ങൾ
1. നെഞ്ചുവേദന തന്നെയാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണം. ഇത് ഗ്യാസായി തെറ്റിദ്ധരിക്കുന്നവരുമുണ്ട്. നെഞ്ചുവേദന ഒരിക്കലും അവഗണിക്കരുത്. പ്രത്യേകിച്ച് വന്നും പോയുമിരിക്കുന്ന നെഞ്ചു വേദന.
2.കഠിനാധ്വാനം ചെയ്താലോ വ്യായാമം ചെയ്താലോ ഹൃദമിടിപ്പു കൂടുന്നത് സാധാരണം. എന്നാല്‍ പ്രത്യേക കാരണങ്ങളൊന്നും കൂടാതെ പള്‍സ് റേറ്റില്‍ വ്യത്യാസം വരുന്നത് ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണായി എടുക്കാം.
3. ഊര്‍ജസ്വലനായ ഒരു മനുഷ്യന് പെട്ടെന്ന് തളര്‍ന്നതായി തോന്നുക, ഓര്‍മ കുറയുക, സ്ഥിരമായി ചെയ്തു കൊണ്ടിരുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നിങ്ങനെ തിരിച്ചറിയാൻ കഴിയാത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ അത് ഹൃദയാഘാതത്തിനുള്ള ലക്ഷണമാണ്.
–

–
4 .മനംപിരട്ടല്‍, ഛര്‍ദി, വയറുവേദന, ദഹനക്കുറവ് എന്നിവ പ്രത്യേക കാരണങ്ങളില്ലാതെ വരികയാണെങ്കില്‍ അതും ഹൃദയാഘാത ലക്ഷണമായി കണക്കാക്കാം.
5 .പ്രത്യേക കാരണങ്ങളില്ലാതെ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുകയാണെങ്കിലും ഇത് ഹൃദയാഘാത ലക്ഷണമായി എടുക്കാം. എന്നാല്‍ ക്ഷീണം മറ്റു കാരണങ്ങളാലും അനുഭവപ്പെടാം.
6 .ഷോള്‍ഡര്‍, കഴുത്ത്, സന്ധികള്‍ എന്നിവിടങ്ങളില്‍ പെട്ടെന്ന് അനുഭവപ്പെടുന്ന കഴപ്പും വേദനയും ഹൃദയാഘാത ലക്ഷണമാണ്. പ്രത്യേകിച്ച് നെഞ്ചില്‍ നിന്നും തുടങ്ങി കൈകളിലേക്കു വ്യാപിക്കുന്ന വേദന.
–

–
7.നന്നായി വിയര്‍ക്കുക, നെഞ്ചിടിപ്പ് കൂടുക, ശ്വാസംമുട്ടല്‍, വയറിളക്കം, തളര്‍ച്ച, തലകറക്കം തുടങ്ങിയവയും ഹൃദയാഘാതത്തിൻറെ ലക്ഷണങ്ങളാണ്.
8. നടക്കുമ്പോള്‍ നെഞ്ചില്‍ വേദന തോന്നുകയോ, കയറ്റം കയറുമ്പോഴും സ്പീഡില്‍ നടക്കുമ്പോഴും അമിതമായി കിതയ്ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്താലോ ഹൃദയാഘാതത്തിന്റെ ലക്ഷണമായി എടുക്കാം.
9.ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പെട്ടെന്നുണ്ടാകുന്നത് ചിലപ്പോള്‍ ഹൃദയാഘാത സൂചനയാകാം.കാരണം രക്തധമനികള്‍ ചുരുങ്ങുമ്പോള്‍ രക്തപ്രവാഹം കുറയുന്നു. ഇതാണ് ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം.
–

–
10.ഓക്‌സിജന്റെ കുറവ് ഹൃദയാഘാതത്തിന് കാരണമാകും. ഓക്‌സിജൻറെ കുറവു മൂലമുണ്ടാകുന്ന ഉത്കണ്ഠ,ഉറക്കകുറവ്എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ തള്ളിക്കളയരുത്.
11.രോഗത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞ് രോഗി വിളറിയ അവസ്ഥയില്‍ കാണപ്പെടുന്നു. രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയ്ക്കുന്നത് മരണത്തിനിടയാക്കുന്നു.
12.വെയിലും ചൂടുമുണ്ടെങ്കില്‍ വിയര്‍ക്കുന്നത് സാധാരണമാണ്.എന്നാൽ എന്നാല്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ വിയര്‍ക്കുന്നത് ഹൃദയാഘാതം വരുന്നതിന്റെ ഒരു ലക്ഷണമാണ്.
Leave a Reply