Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:30 am

Menu

Published on December 24, 2014 at 4:39 pm

പുരുഷന്മാരിലെ ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ..!!

symptoms-of-cancer-in-men

ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍.ഏതു സമയത്ത് ആര്‍ക്കു വേണമെങ്കിലും വരാവുന്ന ഒരു രോഗം പിടിപെടാം. ക്യാന്‍സറുകളില്‍ തന്നെ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കു വരുന്ന പ്രത്യേക തരം ക്യാന്‍സറുകളുണ്ട്‌.പല ഘടകങ്ങളും കാൻസറിന് കാരണമാവുന്നുണ്ടെങ്കിലും പ്രധാന വില്ലൻ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. അമതഭാരം, പുകവലി, മദ്യപാനം എന്നിവയാണ് പുരുഷന്‍മാരില്‍ ക്യാൻസർ വരാനുള്ള കാരണങ്ങൾ.തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ക്യാന്‍സറിന്റെ ഏറ്റവും വലിയ പ്രശ്‌നം. ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്കു നയിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പുറം വേദന,ധഹനക്കേട് ഇവയെല്ലാം തന്നെ പുരുഷന്മാർ  ക്യാൻസറിനുള്ള പ്രാരംഭ ലക്ഷണങ്ങലാണ്.നിസ്സാരമായി തള്ളിക്കളയാവുന്ന അസുഖങ്ങളാണ് ഇവയെങ്കില്ലും കരുതിയിരിക്കുന്നത് നന്നായിരിക്കും.തുടക്കത്തിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ പലതും ശരീരത്തില്‍ തന്നെ പ്രത്യക്ഷപ്പെടും. പുരുഷന്മാരിലെ  ക്യാന്‍സര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങൾ…

അസാധാരണമായി കാണുന്ന മുഴകൾ

പുരുഷന്മാരുടെ  തൊലികളിൽ  അസാധാരണമായി പ്രത്യക്ഷപ്പെടുന്ന മുഴകൾ ക്യൻസറിൻറെ പ്രധാനലക്ഷണമാണ്.  സ്തനങ്ങൾ ,വൃക്ഷണങ്ങൾ ,കോശങ്ങൾ  ഭാഗങ്ങളിൽ   മുഴകൾ കാണപ്പെട്ടാൽ  ഉടൻ തന്നെ  ഡോക്ടറെ സമീപിക്കുക.

lumps

കുടലിന് വരുന്ന മാറ്റങ്ങൾ

സാധാരണരീതിയിൽ നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും മാറ്റങ്ങൾ കുടലിന് ഉണ്ടാകുകയാണെങ്കിൽ അതിനെ കോളന്‍ അല്ലെങ്കിൽ റെക്ടല്‍ ക്യാന്‍സര്‍ എന്ന് പറയുന്നു .പൊതുവായി ഇതിനെ    കോളക്ടല്‍  ക്യാന്‍സര്‍ എന്ന് വിളിക്കാം . കോളൻ ക്യാൻസർ പ്രധാനമായും ബാധിക്കുന്നത് വൻകുടലിനെയാണ്.  അതുപോലെ മലദ്വാരത്തിനെയാണ്   റെക്ടല്‍ ക്യാന്‍സര്‍ ബാധിക്കുന്നത്. അതിസാരം ,മലബന്ധം എന്നിവ അസുഖത്തിന്റെ ലക്ഷണങ്ങളാണ്.കഠിനമായ വയറുവേദന രോഗത്തിൻറെ സൂചനയാണ്.

bowels

മലദ്വാരത്തിൽ നിന്നും രക്തം

മലാശയത്തിൽ നിന്നും രക്തം വരിക എന്നത് റെക്ടല്‍ ക്യാൻസറിൻറെ  ലക്ഷണമാണ്. മലവിസർജ്ജനം നടത്തുമ്പോൾ  രക്തം കാണുന്നതും രോഗ ലക്ഷണമാണ്. സാധാരണയായി 50 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് അസുഖം   ഈ ലക്ഷണങ്ങൾ കാണാറുള്ളത്.

Rectal bleeding

മൂത്രത്തിനൊപ്പം രക്തം

മൂത്രത്തില്‍ രക്തച്ചുവപ്പോ ചുവന്ന നിറത്തിലുള്ള മൂത്രമോ കാണുന്നത്
പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ പ്രധാന ലക്ഷണമാണ്.മൂത്രത്തിലൂടെ അല്ലാതെ ബീജത്തിലൂടെയും രക്തം കാണപ്പെടാം.

Blood in urine

വിട്ടുമാറാത്ത പുറം വേദന

അടിക്കടിയുണ്ടാകുന്ന പുറം വേദന പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ  ലക്ഷനമാണ്.ഇങ്ങനെ പുറം വേദനയുണ്ടാകുമ്പോൾ അത് എല്ലുകളുടെ ബലം നശിക്കാൻ കാരണമാകുന്നു.

back pain

വിട്ടുമാറാത്ത  ചുമ

വിട്ടുമാറാത്ത ചുമയും ശബ്ദത്തിന് വ്യത്യാസവും  ഉണ്ടാകുന്നതാണ് തൊണ്ടയെ ബാധിക്കുന്ന ക്യാന്‍സര്‍ ലക്ഷണം. ഇത് സാധാരണ കോള്‍ഡ് കൊണ്ടും ഉണ്ടാകാം. എന്നാല്‍ ആന്റി ബയോട്ടിക് കഴിച്ചിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ മാറുന്നില്ലെങ്കില്‍ സൂക്ഷിക്കുക തന്നെ വേണം.

caugh

വൃക്ഷണങ്ങളിൽ കാണപ്പെടുന്ന മുഴകൾ
പുരുഷന്മാരില്‍ വൃഷണങ്ങളിലുണ്ടാകുന്ന ക്യാന്‍സറും അപകടകരമാണ്. വൃഷണങ്ങളില്‍ വീര്‍ക്കുകയോ നിറവ്യത്യാസമുണ്ടാവുകയോ ദൃഢത കൂടുകയോ ചെയ്താല്‍ ഇത് ടെസ്റ്റിക്കുലാര്‍ ക്യാന്‍സറാണോയെന്നു തിരിച്ചറിയുക.

Testicular lumps

സ്‌കിനിന് ഉണ്ടാകുന്ന മാറ്റങ്ങൾ

ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം. ഇത് സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്.

skin changes

ശരീരം ഭാരം വയ്ക്കുക

പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണവുമായി എടുക്കാം.

Unexplained weight loss

പനി
പനി ഒരു സാധാരണ രോഗമാണ്. എന്നാല്‍ അടിയ്ക്കടി വരുന്ന പനി ക്യാന്‍സര്‍ ലക്ഷണവുമാകാം. പലപ്പോഴും ബ്ലഡ് ക്യാന്‍സറുള്ളവര്‍ക്ക് ഇതുപോലെ പനിയുണ്ടാകാറുണ്ട്.

fever

ക്ഷീണം

ക്ഷീണത്തിന് കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പ്രത്യേക കാരണമൊന്നുമില്ലാതെ അടിക്കടി ക്ഷീണമനുഭവപ്പെടുകയാണെങ്കില്‍ ഇത് ക്യാന്‍സറിന്റെ ലക്ഷണം കൂടിയാകാം.

tired

ശരീരവേദന

വിട്ടു മാറാത്ത ശരീരവേദന, പ്രത്യേകിച്ച് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തനുഭവപ്പെടുന്ന വേദന ക്യാന്‍സര്‍ ലക്ഷണവുമാകാം.

boady pain

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാകണമെന്നില്ല. മറ്റു കാരണങ്ങള്‍ കൊണ്ടും ഇവയുണ്ടാകാം. എന്നാല്‍ ഇവ ക്യാന്‍സര്‍ ലക്ഷണങ്ങളാകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.എങ്കിലും ഈ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ചികിത്സയ്ക്ക് വിധേയനാവുന്നത് ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടെത്താനും പുതുജീവിതത്തിലേയ്ക്ക് രോഗിയെ തിരിച്ചുകൊണ്ടുവരാനും വഴിയൊരുക്കും.

Loading...

Leave a Reply

Your email address will not be published.

More News