Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിതത്തിൽ ഒരിക്കല്ലെങ്കിലും വായ്പുണ്ണ്‍ വരാത്തവർ ഉണ്ടാകില്ല. വായ്പുണ്ണ്‍ ഒരു നിസ്സാര രോഗമാണെങ്കിലും ഇത് നിത്യജീവിതത്തെ വളരെയേറെ അലോസരപ്പെടുത്താറുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവരിൽ വരെ വായ്പുണ്ണ്‍ ഉണ്ടാകാറുണ്ട്. ചിലയാളുകളിൽ ഇടയ്ക്കിടെ ഈ രോഗം ഉണ്ടാകാറുണ്ട്. വായ്ക്കുള്ളിലുണ്ടാകുന്ന പുണ്ണ്‍ അല്ലെങ്കിൽ വ്രണത്തെയാണ് വായ്പുണ്ണ്‍ എന്നു പറയുന്നത്.എന്നാൽ ഈ രോഗം വരാനുള്ള കൃത്യമായ ഒരു കാരണം വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ രോഗത്തിന് ഇപ്പോൾ നിരവധി മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ പണ്ടു കാലത്ത് ഈ രോഗം വന്നാൽ ഉപ്പുവെള്ളം കൊണ്ട് വായ കഴുകിയോ,പുളിച്ച മോര് കഴിച്ചോ ആണ് ഈ രോഗം പരിഹരിച്ചിരുന്നത്.
–
കാരണങ്ങൾ
–
വിറ്റമിൻ -ബിയുടെ കുറവാണ് ഈ രോഗം വാരാനുള്ള പ്രധാന കാരണമായി കാണുന്നത്. എങ്കിലും മാനസിക സംഘർഷം, ഉറക്കകുറവ്, മലബന്ധം, ദഹനപ്രശ്നം, എന്നീ കാരണങ്ങളാലും വായ്പുണ്ണ്‍ വരാവുന്നതാണ്. ഹെർപസ് സിംപ്ളെക്സ് എന്ന വൈറസാണ് ഈ രോഗത്തിന് കാരണമാകുന്നത്. അടുത്ത കാലത്തായി ജീവിത ശൈലിയും ഈ രോഗം കൂട്ടാൻ കാരണമായിട്ടുണ്ട്.
–
ലക്ഷണങ്ങൾ
–
വായ്പുണ്ണ്‍ വന്നാൽ ഭക്ഷണം കഴിക്കാനും,സംസാരിക്കാനും വളരെ ബുദ്ധിമുട്ടായിരിക്കും. വായക്കുള്ളിൽ മോണകളിലും,നാക്കിലും,തൊണ്ടയിലും, കവിളിൻറെ ഉൾഭാഗത്തും ഇളം മഞ്ഞ നിറത്തിലോ, വെളുത്തതോ ആയ വ്രണങ്ങൾ ഉണ്ടാകും. മാത്രമല്ല ഇവിടെ കടുത്ത വേദനയും എരിവും പുളിയും തട്ടിയാൽ നീറ്റലും ഉണ്ടാകും. പല്ലുകൾ ബ്രഷ് ചെയ്യാനും ബുദ്ധിമുട്ടായിരിക്കും. വ്രണം അധികമായാൽ സംസാരിക്കാനും പ്രയാസമായിരിക്കും.
–
പരിഹാരങ്ങൾ
–
പ്രധാനമായും രോഗ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വായ്പുണ്ണിന് ഏറ്റവും പ്രധാനമായ പരിഹാരം. വിറ്റമിൻ -ബി യുടെ കുറവ് മൂലമുണ്ടാകുന്ന വായ്പുണ്ണ്‍ സമീകൃതാഹാരം കഴിക്കുകയും കൂടെ ബി-കോംപ്ളക്സ് ഗുളികകള്‍ കഴിക്കുകയും ചെയ്യുന്നതിലൂടെ സുഖപ്പെടുന്നതാണ്. ഉദാ: മോര്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവ. പ്രധാനമായും വായ്പുണ്ണ്‍ ഉണ്ടാകുന്നത് മാനസിക സംഘർഷം, ഉറക്കകുറവ്, മലബന്ധം, ദഹനപ്രശ്നം എന്നിവ മൂലമാണ്. ദിവസവും ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്‌താൽ ഉറക്കപ്രശ്നം മൂലമുണ്ടാകുന്ന വായ്പുണ്ണ്‍ എളുപ്പത്തിൽ മാറും. മലബന്ധം മൂലമുണ്ടാകുന്ന വായ്പുണ്ണിന് നാരുകള്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറി ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. കൂടാതെ മരുന്നിന്‍െറ സഹായത്താലോ ഭക്ഷണക്രമീകരണം കൊണ്ടോ മലബന്ധം പരിഹരിക്കുകയും വേണം. മനസ്സിന്‍െറ സംഘര്‍ഷം കുറക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുകയും യോഗ ചെയ്യുകയും , മനസ്സിന്‍െറ പിരിമുറുക്കം കുറക്കുകയും ചെയ്താല്‍ മാനസിക സംഘർഷം മൂലമുണ്ടാകുന്ന വായ്പുണ്ണ്‍ പരിഹരിക്കാം. സാധാരണ ഗതിയിൽ സമീകൃതവും ആരോഗ്യകരവുമായ ആഹാരക്രമം, ആവശ്യത്തിന് വെള്ളം കുടിക്കല്‍, വിശ്രമം, മനസ്സിന്‍െറ പിരിമുറുക്കം ലഘൂകരിക്കല്‍ എന്നിവയിലൂടെ വായ്പുണ്ണ്‍ വരാതിരിക്കാൻ സഹായിക്കും.
Leave a Reply