Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 3:48 pm

Menu

Published on November 22, 2014 at 9:57 am

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്തു

t-o-sooraj-suspended-from-service

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ടി.ഒ.സൂരജിനെ സസ്പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ ആഭ്യന്തരമന്ത്രിയുടെ കുറിപ്പോടെ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ബുധനാഴ്ച സൂരജിന്‍റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ ബിനാമി ഇടപാടുകള്‍ തെളിയിക്കുന്ന രേഖകളും , പൊതുമരാമത്ത് കരാര്‍ സംബന്ധിച്ച രേഖകളും, കരാറുകാര്‍ക്ക് കുടിശ്ശിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്. സൂരജ് കോടികളുടെ ആസ്തി സ്വന്തമാക്കിയത് സംബന്ധിച്ച് നേരത്തെ പരാതികള്‍ ഉണ്ടായിരുന്നു. ഒമ്പതുമണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യംചെയ്യലിനാണ് വിജിലന്‍സ് സൂരജിനെ വിധേയനാക്കിയത്. സ്വത്തുസമ്പാദനം, പണമിടപാടിന്റെ സ്രോതസ്, ബന്ധുക്ക ളുടെപേരിലുള്ള സ്വത്തുവിവരങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു വിജിലന്‍സിന്റെ ചോദ്യംചെയ്യല്‍. എന്നാല്‍ ചോദ്യംചെയ്യല്‍ സംബന്ധിച്ച ഒരു വിവരങ്ങളും വെളിപ്പെടുത്താന്‍ സൂരജ് തയാറായില്ല. ടി.ഒ സൂരജിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News