Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:26 am

Menu

Published on February 20, 2014 at 4:40 pm

ടിപി വധ കേസിലെ ഗൂഢാലോചന സിബിഐയ്ക്ക് വിട്ടു

t-p-murder-case-handed-over-to-cbi

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസ് സിബിഐയ്ക്ക് വിട്ടതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിനൻറെയും ഡി.ജിപിയുടെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് ചെന്നിത്തല അറിയിച്ചു.    കൊലപാതകത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. ടി.പി വധത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം കേരളത്തിനകത്ത് ഒതുങ്ങുന്നതല്ല. അതിനാല്‍ ദേശീയതലത്തിലുള്ള ഏജന്‍സിക്ക് അന്വേഷണം കൈമാറിയെന്നും ചെന്നിത്തല വ്യക്തമാക്കി.കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേസ് സി.ബി.ഐക്ക് കൈമാറിയതെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസിലെ പ്രതികളും സ്വര്‍ണക്കള്ളകടത്തുകാരനായ ഫയാസും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പടെ കേസ് സി.ബി.ഐക്ക് വിടാനുള്ള ആറ് കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കി.പ്രതികളുടെ ഉന്നതതല ബന്ധം വെളിപ്പെട്ടിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ കാള്‍ രേഖകളും ജയിലിലെ സി.സി. ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ മൊബൈല്‍ ഫോണ്‍ വഴി ഫേസ് ബുക്ക് ഉപയോഗിച്ചിട്ടുണ്ട്. പ്രതിയായ ഷാഫി ഫെബ്രുവരി രണ്ടു വരെ ഉന്നത നേതാവിൻറെ  നമ്പറിലേക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും ഉപയോഗിച്ചതും ഉന്നത ബന്ധത്തിൻറെ  സൂചനയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.സ്വര്‍ണക്കള്ളകടത്ത് പ്രതി ഫയാസും പി. മോഹനനും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി. ഫയാസിന്റെ ജയില്‍ സന്ദര്‍ശനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് ഫയാസില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് കരുതുന്നത്. ഇത് അന്വേഷിക്കേണ്ടതുണ്ട്. ഫയാസും പ്രതികളും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News