Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ഭാര്യയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തി.ഭാര്യയുടെ തല ഇലക്ട്രിക് ഡ്രില്‍ കൊണ്ട് തുരന്നതിന് ശേഷം കണ്ണില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിയിറക്കിയാണ് കൊലപ്പെടുത്തിയത് . ന്യൂഡല്‍ഹിയിലാണ് സംഭവം നടന്നത്. ടാഫ്രി ഹാരുഖ് മന്ന എന്ന 37 കാരനാണ് ഭാര്യ സാറ അല്‍ ഷൗരഫിയെ(28) മൃഗീയമായി കൊലപ്പെടുത്തിയത്.കമ്പിയും കത്തിയും മറ്റും കൊണ്ട് ഭാര്യയെ ആക്രമിച്ചതിന് ശേഷമായിരുന്നു ഇയാള്‍ ഡ്രില്‍ കൊണ്ട് ഭാര്യയുടെ കണ്ണും മറ്റും തുരന്നത്.ഭാര്യയെ ഇയാള്‍ കൊന്നുവെന്ന അനന്തരവനെ വിളിച്ചു പറയുകയും ചെയ്തു. 270 ഓളം മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. 105 മിനിട്ടോളം നീണ്ടു നിന്ന ക്രൂര വിനോദത്തിന് ശേഷമായിരുന്നു കൊലപാതകം.സാറ അല്‍ ഷൗരഫിയെ കൊലപാതകത്തിന് തൊട്ടു മുന്‍പ് നിരവധി തവണ വാക്കുതര്‍ക്കമുണ്ടായതായും സൂചനയുണ്ട്. ദമ്പതികള്‍ക്ക് നാലു കുട്ടികളുണ്ട്.
Leave a Reply