Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ക്ളീന്‍ ഇന്ത്യ കാമ്പയിന് താജ്മഹല്‍ വേദിയാകും.വൃത്തിയും ശുചിത്വവുമുള്ള വിനോദസഞ്ചാര മേഖല എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന ക്ളീന്‍ ഇന്ത്യ കാമ്പയിനിനാണ് താജ്മഹല്‍ വേദിയാകുന്നത്.ലോക പൈതൃക കേന്ദ്രമായ താജ്മഹലില്‍ വിനോദസഞ്ചാര വകുപ്പും ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമീഷനും ചേര്‍ന്നാണ് ശുചിത്വ പദ്ധതി നടപ്പാക്കുന്നത്. വിനോദ സഞ്ചാര മന്ത്രി ചിരഞ്ജീവി പദ്ധതി ഉദ്ഘാടനം ചെയ്യും.സ്മാരകങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുക, കുടിവെള്ള-മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.കൂടുതല്‍ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.ക്ളീന്‍ ഇന്ത്യ പദ്ധതിയില്‍ ഏറ്റെടുക്കുന്ന രണ്ടാമത്തെ സ്മാരകമാണ് താജ്മഹല്‍. കുത്തബ് മിനാറിലാണ് പ്രാരംഭമായി ശുചിത്വ പദ്ധതി നടപ്പാക്കിയിരുന്നത്.
Leave a Reply