Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുരുഷന്മാരെ സംബന്ധിച്ച് താടി വളര്‍ത്തുകയെന്നത് എളുപ്പമാണ്. ഷേവ് ചെയ്യാതിരുന്നാല്‍ മാത്രം മതി. എന്നാല്‍ മികച്ച ലുക്ക് നല്‍കുന്ന രീതിയില്‍ താടി രൂപപ്പെടുത്തണമെങ്കില്‍ അതിന് ചില മുന്നൊരുക്കങ്ങളൊക്കെ വേണം. പാര്‍ട്ടികളിലും മറ്റും ഭംഗിയുള്ള താടിവെച്ച് തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ടില ടിപ്‌സുകള്‍ ഇതാ, ഒന്ന് പരീക്ഷിച്ചു നോക്കൂ…
മുഖത്തിന്റെ ആകൃതിക്ക് യോജിച്ച താടി
ചതുരാകൃതിയിലുള്ള മുഖമാണെങ്കില്‍ കവിളില്‍ കട്ടിയോടും അറ്റങ്ങളില്‍ അളവും കുറച്ചും താടിവെക്കാം. വട്ടമുഖമാണെങ്കില്‍ താഴ്ഭാഗത്ത് നീളം കൂടുതലായും വശങ്ങളില്‍ നീളം കുറച്ചും താടി രൂപപ്പെടുത്താം. സമചതുരാകൃതിയിലുള്ള മുഖമാണെങ്കില്‍ വശങ്ങളില്‍ താടിനീളം കൂട്ടിയും താഴെ കുറച്ചും രൂപപ്പെടുത്താം.
ഒതുക്കി വെക്കുക
ഒരു ചീപ്പോ, ബ്രഷോ ഉപയോഗിച്ച് താടി ചീകി ഒതുക്കിവെക്കുന്നത് നല്ലതാണ്.ഇതിലൂടെ താടിയുടെ വളര്‍ച്ചാ ദിശ ക്രമീകരിക്കുകയും ചെയ്യാം.
ക്ഷമവേണം
മികച്ച താടിയെന്നത് നല്ല ക്ഷമയുടെ ഫലമാണ്. നിങ്ങള്‍ക്ക് ആരും കൊതിക്കുന്ന തരത്തിലുള്ള താടിവേണമെങ്കില്‍ ഷേവ് ചെയ്യുകയോ വെട്ടിയൊതുക്കുകയോ ചെയ്യരുത്. നാലാഴ്ചയോളം താടി വളര്‍ത്തുക. ഇത് നിങ്ങള്‍ക്ക് യോജിച്ച സ്‌റ്റൈല്‍ പരീക്ഷിക്കാന്‍ സഹായകരമാകും.
മീശമറക്കരുത്
താടി വളര്‍ത്താനൊരുങ്ങുമ്പോള്‍ മീശയുടെ കാര്യം ശ്രദ്ധിക്കണം. മീശ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണം. മൂക്കിനു കീഴിലുള്ള ഭാഗം കൃത്യമായി വെട്ടിയൊതുക്കുക.
താടിയെ ലാളിക്കുക
താടി മൃദുവും തിളക്കമുള്ളതുമാക്കണമെങ്കില്‍ ഓയില്‍ ഉപയോഗിക്കുക. ഇത് താടിയ്ക്കുണ്ടാവാകുന്ന ദുര്‍ഗന്ധം അകറ്റി വൃത്തിയായി സൂക്ഷിക്കും.
സ്ഥിരമായി ഷാമ്പു ഉപയോഗിച്ച് താടി കഴുകണം. വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിക്കുന്നതാണ് നല്ലത്.
Leave a Reply