Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ മുന്‍ പട്ടാളമേധാവി പര്‍വേസ് മുഷറഫിനെ തട്ടിക്കൊണ്ടു പോകാന്‍ താലിബാന്‍ പദ്ധതിയിട്ടതായി പാക് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പുനല്‍കി. വിവിധ കേസുകളില്‍ അറസ്റ്റിലായ മുഷറഫ്, സബ്ജയിലായി പ്രഖ്യാപിച്ച കൃഷിയിട വസതിയില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.ഇവിടെനിന്ന് കോടതിയിലേക്കു കൊണ്ടുപോകും വഴി മുഷറഫിനെ തട്ടിക്കൊണ്ടുപോകാന്‍ നിരോധിത സംഘടനയായ തെഹ്‌രിക്-ഇ-താലിബാന്‍ ശ്രമിച്ചേക്കുമെന്നാണ് ഏജന്‍സികളുടെ മുന്നറിയിപ്പ്. മുഷറഫിന്റെ കാവല്‍ ശക്തമാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാലുവര്‍ഷത്തിനുശേഷം മുഷറഫ് പാകിസ്താനില്‍ തിരിച്ചെത്തിയതിനു പിന്നാലെ, അദ്ദേഹത്തെ അപായപ്പെടുത്താന്‍ ചാവേറുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. മുഷറഫിനെ പാര്‍പ്പിച്ചിരിക്കുന്ന കൃഷിയിട വസതിക്കു സമീപത്തുനിന്ന് അടുത്തിടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ കണ്ടെത്തിയിരുന്നു.
2007-ലെ ബേനസീര്‍ ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുഷറഫിന്റെ അറസ്റ്റ് എഫ്.ഐ.എ. ഔദ്യോഗികമായി രേഖപ്പെടുത്തി. കേസ്സില്‍ പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി മുഷറഫിനെ ഏപ്രില്‍ 30 വരെ എഫ്.ഐ.എ.യുടെ കസ്റ്റഡിയില്‍ വിട്ടു.
Leave a Reply