Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 9:42 pm

Menu

Published on December 17, 2014 at 9:50 am

പെഷവാര്‍ സൈനിക സ്കൂളിലെ കൂട്ടക്കുരുതി: മരിച്ചവരുടെ എണ്ണം 145 ആയി

taliban-school-attack-145-killed-in-pakistan-siege

പെഷവാർ: പാകിസ്ഥാനിലെ പെഷാവറില്‍ സൈനീക സ്‌കൂളിലെ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 145 ആയി. 122 പേര്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികളെയും അധ്യാപകരെയും ഭീകരര്‍ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 133 പേര്‍ കുട്ടികളും ഒമ്പത് പേര്‍ സ്കൂളിലെ ജീവനക്കാരുമാണ്. വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ, ആര്‍മി പബ്ലിക് സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ 11ഓടെ സൈന്യത്തിലെ ഫ്രോണ്ടിയര്‍ കോര്‍പ്സിന്‍െറ യൂനിഫോം ധരിച്ചത്തെിയ സംഘം കണ്ടവരെയെല്ലാം വെടിവെച്ചുവീഴ്ത്തുകയായിരുന്നു.  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമി ശ്ര്രുശൂഷയില്‍ പരിശീലനം നല്‍കുന്ന ഓഡിറ്റോറിയത്തിന് നേരെയായിരുന്നു ആദ്യ ആക്രമണം.സൈനികരും തീവ്രവാദികളും തമ്മിലുള്ള വെടിവയ്പ്പ് മണിക്കൂറുകള്‍ നീണ്ടു. എട്ട് മണിക്കൂർ നീണ്ട പോരാട്ടത്തിൽ എല്ലാ ഭീകരരെയും സൈന്യം വധിച്ചു. നാല് ഭീകരർ ചാവേർ സ്ഫോടനത്തിലൂടെ ജീവൻ ഒടുക്കുകയായിരുന്നു.പെഷവാറിലെ ആശുപത്രികളിൽ മൃതദേഹങ്ങളും പരിക്കേറ്റ കുട്ടികളും നിറഞ്ഞു. ക്ലാസ് മുറികളിൽ കുട്ടികൾ മരിച്ചു വീണു. പലരും ആശുപത്രികളിൽ മരിച്ചു. പരിഭ്രാന്തരായി എത്തിയ മാതാപിതാക്കളും ബന്ധുക്കളും സ്‌കൂളിലും ആശുപത്രികളിലും നിലവിളിയോടെ തങ്ങളുടെ പൊന്നോമനകളേ തേടി പരക്കം പാഞ്ഞു.അ‌ഞ്ഞൂറോളം പേരെ ഭീകരർ ബന്ദികളാക്കിയിരുന്നു. അവരെ മോചിപ്പിക്കാൻ ശ്രമിച്ച സൈന്യവുമായി ഭീകരർ ഏറ്റുമുട്ടി. ബന്ദികളെയല്ലാം പല തവണയായി സൈന്യം മോചിപ്പിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകര ഗ്രൂപ്പായ തെഹ്‌രിക് – ഇ – താലിബാൻ ഏറ്റെടുത്തു. വടക്കൻ വസീറിസ്ഥാനിൽ പാക് സൈന്യം തങ്ങളുടെ ബന്ധുക്കളെ വധിക്കുന്നതിന്റെ പ്രതികാരമാണിതെന്നും തങ്ങളുടെ വേദന അവരും അറിയണമെന്നും  ഭീകരരുടെ വക്താവ് മുഹമ്മദ് ഉമർ ഖുറാസാനി  പറഞ്ഞു.ആക്രമണം നടത്തുന്നത് ചാവേര്‍ തീവ്രവാദികളാണെന്നും സ്‌കൂളിലെ വലിയ കുട്ടികള്‍ക്കുനേരെ ആക്രമണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും ഖൊറസാനി മാധ്യമങ്ങളോട് വ്യക്തമാക്കി.ആക്രമണത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അപലപിച്ചു. സ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും സുരക്ഷിതരായി പുറത്തെത്തിക്കാന്‍ എല്ലാ സേനാ വിഭാഗങ്ങള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെഷവാര്‍ ഭീകരാക്രമണത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അപലപിച്ചു.സ്‌കൂളിലെ ഭീകരാക്രമണം തന്റെ ഹൃദയം തകര്‍ത്തെന്ന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ പാക് മനുഷ്യാവകാശ പ്രവര്‍ത്തക മലാലാ യൂസുഫ്‌സായി പ്രതികരിച്ചു.

Taliban school attack1

Taliban school attack2

Taliban school attack4

 

Loading...

Leave a Reply

Your email address will not be published.

More News