Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിൻറെ ഉയരം 152 അടിയായി ഉയര്‍ത്തുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം അറിയിച്ചു. പമ്പാര്‍-ഭവാനി നദികളില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം എന്തുവിലകൊടുത്തും തടയുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അണക്കെട്ടില്‍ 142 അടിവരെ ജലം സംഭരിക്കാന്‍ സുപ്രീംകോടതി തമിഴ്നാടിന് അനുമതി നല്‍കിയിട്ടുണ്ട്. അണക്കെട്ടിന്റെ ഉയരംകൂട്ടുന്നതുസംബന്ധിച്ച് സെപ്തംബറില്‍ കേരള ഉദ്യോഗസ്ഥരുമായി വിശദചര്‍ച്ച നടത്തിയെന്നും പനീര്‍ശെല്‍വം പ്രസ്താവനയില്‍ വെളിപ്പെടുത്തി.പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളനീക്കം തടയണമെന്നാവശ്യപ്പെട്ട് പനീര്‍ ശെല്‍വം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള നടപടി ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
Leave a Reply