Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ജോണ്‍ എബ്രഹാം നായകനായ ‘മദ്രാസ് കഫെ’ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.ശ്രീലങ്കന്‍ തമിഴ് വംശജരുടെ അവകാശങ്ങള്‍ക്കായി പോരാടിയ എല്‍ .ടി .ടി .ഇ .യെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് എം.ഡി.എം.കെ. ഉള്‍പെടെയുള്ള കക്ഷികള്‍ രംഗത്തുവന്നത്. എല്‍ .ടി .ടി . ഇ നേതാക്കളെ തീവ്രവാദികളായി മുദ്രകുത്തുന്നുവെന്ന ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് റിലീസിങ്ങിനു മുമ്പ് ഇവര്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.ഇതിനുശേഷമാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നാം തമിഴര്‍ നേതാവ് സീമാന്‍ വ്യക്തമാക്കിയിരിക്കുന്നത്.തമിഴ്നാട് സര്‍ക്കാര്‍ ‘മദ്രാസ് കഫേ’ നിരോധിക്കണമെന്നും, തിയേറ്ററുകള്‍ പ്രദര്‍ശനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വൈകോ ആവശ്യപ്പെട്ടു.റോ എജന്റായിട്ടാണ് ജോണ്‍ എബ്രഹാം അഭിനിയിക്കുന്നത്.ആരോപണങ്ങളേ ജോണ്‍ എബ്രഹാം നിഷേധിച്ചു.
Leave a Reply