Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘തമിഴ് പടം’ ഓര്‍മ്മയില്ലേ.. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളിയും ഏവരെയും രസിപ്പിച്ച ആ സിനിമയുടെ രണ്ടാം ഭാഗം വരികയാണ്. വരവ് തന്നെ കിടിലന്‍ ട്രോളുമായി അറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. അതും തമിഴ് സിനിമയെ എന്ന് മാത്രമല്ല, ഇന്ത്യന്‍ സിനിമയെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ‘തമില്‍ റോക്കേഴ്‌സ്’ പൈറസി വെബ്സൈറ്റിന് നല്ല കിടിലന്‍ പണി കൊടുത്ത് കൊണ്ട് തന്നെ. ചിത്രത്തിന്റെ പോസ്റ്റര്‍ താഴെ കൊടുത്തിരിക്കുന്നത് സൂക്ഷിച്ചു നോക്കിയാല്‍ മതി. കാര്യങ്ങള്‍ പിടികിട്ടും.
2018 മെയ് 25 നു ചിത്രം റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററിലുള്ളത്. എന്നാല്‍ തൊട്ടു താഴെയായി മെയ് 26നു തമിഴ് റോക്കെഴ്സില്‍ റിലീസ് ചെയ്യും എന്നും എഴുതിയിട്ടുണ്ട്. ഒപ്പം പോസ്റ്ററിന്റെ താഴെയായി ഔദ്യോഗിക പൈറസി പാര്‍ട്ണര്‍ ആയി തമിഴ് റോക്കേഴ്സ്റ്റിന്റെ ലോഗോയോട് കൂടെ വെച്ചിട്ടുണ്ട്. ഇതിലും വലിയ ഒരു പണി തമിഴ് റോക്കെഴ്‌സിനിട്ട് കൊടുക്കാനില്ല. എന്നാല്‍ തമിഴ് റോക്കേഴ്‌സ് മെയ് 26നു അല്ല, മെയ് 25നു തന്നെ വ്യാജ പതിപ്പ് ഇറക്കുമെന്ന് മറുപടിയായി ഒരു പോസ്റ്റര്‍ ഇറക്കിയിട്ടുമുണ്ട് പിന്നീട്.
ഇത് മാത്രമല്ല, തമിഴ് രാഷ്ട്രീയത്തിലെ അവസ്ഥകളിലേക്ക് വരെ വിരല്‍ ചൂണ്ടുന്ന തരത്തിലുള്ള മറ്റൊരു പോസ്റ്ററും കൂടെ ഇറക്കിയിട്ടുണ്ട്. സി.എസ്.അമുദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവ തന്നെയാണ് നായകന്‍.
Leave a Reply