Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: കേരളത്തിൽ കൂലിപ്പണിയെടുക്കുന്ന തമിഴ്നാട്ടുകാരന് കാരുണ്യ ലോട്ടറിയുടെ ഒരു കോടി. കോട്ടയ്ക്കലിലും പരിസരപ്രദേശങ്ങളിലും കൂലിപ്പണി ചെയ്തു ജീവിക്കുന്ന തമിഴ്നാട്ടുകാരന് ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി അടിച്ചു. തമിഴ്നാട്ടിലെ അരയല്ലൂർ ജില്ലക്കാരനായ ബാലയ്യ എന്നയാളാണ് സൗഭാഗ്യവാൻ.
ദിവസവും 600 രൂപയ്ക്കു പണിയെടുക്കുന്ന ബാലയ്യ അതിൽ 200 രൂപയ്ക്കും ലോട്ടറിയെടുക്കും. പക്ഷേ, ജീവിതത്തിൽ ആദ്യമായാണു സമ്മാനം അടിക്കുന്നത്. 1983ൽ ഇവിടെയെത്തിയതാണ്. ഭാര്യയും മൂന്നു കുട്ടികളും അരയല്ലൂരിൽ താമസിക്കുന്നു. കടുങ്ങാത്തുകുണ്ടിലെ കടയിൽനിന്നു കഴിഞ്ഞയാഴ്ചയെടുത്ത ടിക്കറ്റാണു ഭാഗ്യമെത്തിച്ചത്.
Leave a Reply