Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 9:52 am

Menu

Published on December 22, 2017 at 12:47 pm

ദുല്‍ഖര്‍ പ്രണയം തേടിപ്പോയ തവാങ്ങിനെ കുറിച്ചറിയാം

tawang-the-largest-buddhist-monastery-in-india

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ നമുക്ക് പരിചിതമായ സ്ഥലമാണ് അരുണാചല്‍പ്രദേശിലെ തവാങ്. തന്റെ കാമുകിയായ അസിയെ തേടി ദുല്‍ഖറിന്റെ കഥാപാത്രം യാത്രചെയ്യുന്നത് തവാങ്ങിലേക്കാണ്.

ചിത്രത്തില്‍ പറയുന്നതുപോലെ വളരെ സുന്ദരമായ സ്ഥലം തന്നെയാണ് തവാങ്. തട്ടുതട്ടായി കാണുന്ന മൊട്ടക്കുന്നില്‍ കുട്ടികള്‍ ചിത്രം വരച്ചതുപോലെ അടുക്കി വച്ചിരിക്കുന്ന ഒരു സ്ഥലം.

പ്രകൃതിഭംഗികൊണ്ടും മനോഹരമായ കൊടുമുടികള്‍ കൊണ്ടും വെള്ളച്ചാട്ടങ്ങല്‍ കൊണ്ടും തവാങ് ഏറെ പ്രശസ്തമാണെങ്കിലും ഇവിടം അറിയപ്പെടുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന പേരിലാണ്. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമാണ് തവാങ് ബുദ്ധാശ്രമം.

തവാങ് നഗരത്തിന് ആ പേരു ലഭിക്കാന്‍ തന്നെ കാരണം ഇവിടുത്തെ ബുദ്ധാശ്രമമാണ്. താ എന്നാല്‍ കുതിരയും വാങ് എന്നാല്‍ തിരഞ്ഞെടുക്കുക എന്നുമാണ് അര്‍ത്ഥം. അതായത് തവാങ് എന്നാല്‍ കുതിര തിരഞ്ഞെടുത്തത്.

ടിബറ്റന്‍ ഭാഷയില്‍ ഗാല്‍ഡന്‍ നംഗ്യാല്‍ ലാത്സെ എന്നാണ് ഈ ആശ്രമം അറിയപ്പെടുന്നത്. തെളിഞ്ഞ ആകാശത്തിലെ സ്വര്‍ഗ്ഗീയ പറുദ്ദീസ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഈ പേര് അന്വര്‍ഥമാക്കുന്നതുപോലെ തന്നെയാണ് ഇവിടുത്തെ അന്തരീക്ഷം.

സമുദ്രനിരപ്പില്‍ നിന്നും 925 അടി ഉയരത്തിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുമുള്ള തവാങ് താഴ്വരയുടെ ദൃശ്യം അതിമനോഹരമാണ്. 282 മീറ്റര്‍ നീളമുള്ള ഒരു മതിലിനാല്‍ ചുറ്റപ്പെട്ട ആശ്രമത്തിന് മൂന്നു നിലകളാണുള്ളത്. കൂടാതെ 65 കെട്ടിടങ്ങളും കാണാന്‍ സാധിക്കും.

എഡി 1680ല്‍ അഞ്ചാമത്തെ ലാമയായിരുന്ന മേറാക് ലാമ ലോദ്രെയാണ് ഈ ആശ്രമം പണികഴിപ്പിച്ചത്. വളരെ ആകര്‍ഷണീയമായ രീതിയിലാണ് തവാങ്ങിലെ ഈ ബുദ്ധാശ്രമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

കകാലിങ് എന്നു പേരായ ഒരു പ്രവേശനകവാടമാണ് ഇവിടുത്തെ ആദ്യത്തെ കാഴ്ച. വലിയ ഒരു സമ്മേളന മുറിയും സന്യാസിമാര്‍ക്ക് താമസിക്കാനുള്ള 65 ചെറിയ കെട്ടിടങ്ങളും ഇവിടെയുണ്ട്. ഒരേ സമയം 450 സന്യാസിമാര്‍ക്ക് ഇവിടെ താമസിക്കാന്‍ സാധിക്കും.

ശ്രീ ബുദ്ധന്റെ 18 അടി ഉയരമുള്ള പത്മപാദത്തില്‍ ഇരിക്കുന്ന പ്രതിമയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. പുരാതന പുസ്തകങ്ങളും കയ്യെഴുത്തു പ്രതികളും അപൂര്‍വ്വങ്ങളായ ഗ്രന്ഥങ്ങളുമൊക്കെ സൂക്ഷിച്ചിരിക്കുന്ന ഇവിടുത്തെ ലൈബ്രറി ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്.

ബുദ്ധമതത്തിലെ ആചാരങ്ങളെയും പഠനങ്ങളെയും കുറിച്ചുള്ള അപൂര്‍വ്വ ഗ്രന്ഥങ്ങളും ഇവിടെ കാണാം. സ്വര്‍ണ്ണ ലിപികളില്‍ എഴുതിയിരിക്കുന്ന പുസ്തകങ്ങളും ഇവിടെയുണ്ട്.

ലോസാര്‍ എന്നും തോര്‍ഗ്യാ എന്നിവയാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍. പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ 15 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ലോസാര്‍.

തിന്മയുടെ മേല്‍ നന്മ ജയിച്ചതിന്റെ ആഘോഷമായിട്ടാണ് തോര്‍ഗ്യ ആചരിക്കുന്നത്. ചന്ദ്രകലണ്ടര്‍ അനുസരിച്ച് 11-ാം മാസത്തിലെ 18-ാം ദിവസമാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ത്യോര്‍ഗാ നടക്കുന്നത്.

മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവാണ് തവാങ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയം നല്ലതാണെങ്കിലും ഈ സമയത്ത് മഞ്ഞുവീഴ്ച കൂടുതലായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News