Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചായയോടുള്ള അമിതമായ സ്നേഹം മൂലം യുവാവ് ചായയുടെ പേര് സ്വീകരിച്ചു.ബ്രിട്ടനിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. മുപ്പത്തൊന്നുകാരനായ നഥാൻ ഡെറക് ഗാർനർ എന്നായാളാണ് തനിക്ക് ഇഷ്ടപ്പെട്ട ചായയുടെ പേര് സ്വീകരിച്ചത്. ഇഷ്ട ബ്രാൻഡ് ചായയുടെ പേര് യുവാവ് മിഡിൽ നെയിമായാണ് ഉപയോഗിച്ചിരിക്കുന്നത്. ഇയാൾ ഔദ്യോഗികമായിത്തന്നെ രേഖകളിൽ തൻറെ പേര് മാറ്റിക്കഴിഞ്ഞു. യോർക്ക്ഷർ കമ്പനിയുടെ ചായയാണ് യുവാവ് കുടിച്ചിരുന്നത്. ഒരിക്കൽ ഇയാളുടെ ചായക്കൊതി കണ്ട് സഹപ്രവർത്തകരിലൊരാൾ എന്നാൽ പിന്നെ നിൻറെ പേര് ചായയെന്നാക്കരുതോയെന്ന് ചോദിച്ചു.ഇയാൾ തമാശയ്ക്ക് ചോദിച്ചതാണെങ്കിലും നഥാന് അതങ്ങ് നന്നായി ഇഷ്ടപ്പെട്ടു.പിന്നീട് തൻറെ പേര് മറ്റിക്കിട്ടാനായി നഥാൻ ഓടിനടന്നു. അവസാനം ആദ്യപേരിലെ ഡെറക് ഒഴിവാക്കി പകരം യോർക്ക്ഷർ ടീ എന്നു സ്ഥാപിച്ചു.നഥാൻ ഡെറക് ഗാർനറിൻറെ ഇപ്പോഴത്തെ പേര് നഥാൻ യോർക്ക്ഷർ ടീ ഗാർനർ എന്നാണ്.
യുവാവ് തൻറെ 12ാം വയസ്സു മുതൽ കുടിച്ച് തുടങ്ങിയതാണ് യോർക്ക്ഷർ ചായ. അന്നുമുതൽ തുടങ്ങിയ കുടിയാണ്. ഇപ്പോൾ 31 വയസ്സിൽ ദിവസവും 20 കപ്പ് ചായയാണ് ഇയാൾ അകത്താക്കുന്നത്. നഥാന്റെ ചിത്രവും പേരു മാറ്റിക്കിട്ടിയതിന്റെ രേഖയും വച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെ അവിടുത്തെ സഹപ്രവർത്തകരും തൊഴിലുടമയും അത് ആഘോഷമാക്കി. യുവാവിൻറെ സ്‌നേഹം കാണുമ്പോൾ ഞങ്ങൾ പൊങ്ങിപ്പൊങ്ങിപ്പോകുകയാണെന്ന് ചായപ്പൊടിക്കമ്പനിയിലെ ബ്രാൻഡ് മാനേജർ പറഞ്ഞു. എൻറെ പേര് മാറ്റം കൂട്ടുകാരും ബന്ധുക്കളും കളിയാക്കിയെങ്കിലും തൻറെ അമ്മ ഉറക്കെച്ചിരിച്ച് മഹത്തായ പ്രവൃത്തിയെന്ന് അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് നഥാൻ പറയുന്നു.
Leave a Reply