Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട: എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. പത്തനംതിട്ട അമൃതവിദ്യാലയത്തിലെ കുട്ടിയാണ് അധ്യാപികയുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്.കുട്ടി വെള്ളം കുടിക്കുന്നതിനിടെ വാട്ടര്‍ ബോട്ടിലിലെ വെള്ളം ക്‌ളാസ് മുറിയില്‍ വീണതിനാണ് മര്‍ദനം.മര്‍ദനത്തെ തുടര്‍ന്ന് ഇടത് കൈയ്ക്ക് ഒടിവ് സംഭവിച്ച കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സംഭവത്തില്‍ ഇടപെടുകയും കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയും കെ.എസ്.യുവും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. സംഭവത്തെതുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
Leave a Reply