Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആംസ്റ്റര്‍ഡാം:മനുഷ്യശരീരത്തെക്കുറിച്ച് വിദ്യാർഥികളെ പഠിപ്പിയ്ക്കാന്‍ ക്ലാസ് മുറിയില്‍ അധ്യാപിക വസ്ത്രമഴിച്ചു. നെതര്‍ലാന്റ്‌സിലെ ഗ്രോണി ഹാര്‍ട്ട്‌സ് സ്‌കൂളിലാണ് സംഭവം. മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം പഠിപ്പിയ്ക്കാനാണ് ഡെബ്ബി ഹീര്‍കെന്‍സ് എന്ന അധ്യാപിക പുതിയ വഴി തേടിയത്. എന്നാല്‍ പൂര്‍ണമായും വസ്ത്രമഴിച്ച് നഗ്‌നയായി എന്ന് വിചാരിയ്ക്കരുത്. അടിയില്‍ മനുഷ്യശരീരത്തിന്റെ ആന്തരികാവസ്ഥ ചിത്രീകരിയ്ക്കുന്ന സൂട്ട് ഡെബ്ബി ധരിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ ചിത്രീകരിയ്ക്കുന്ന സൂട്ടും അസ്ഥികള്‍ ചിത്രീകരിയ്ക്കുന്ന മറ്റൊരു സൂട്ടുമാണ് അധ്യാപിക ധരിച്ചത്. കുട്ടികള്‍ക്ക് ക്ലാസ് പുതിയ അനുഭവമായി. കുട്ടികളെ പഠിപ്പിയ്ക്കാന്‍ രസകരവും ലളിതവുമായ വഴി തേടിയ അധ്യാപികയുടെ നടപടിയെ സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു.
Leave a Reply